Cricket cricket worldcup Top News

ദക്ഷിണാഫ്രിക്കയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഓസീസ്

October 23, 2021

ദക്ഷിണാഫ്രിക്കയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഓസീസ്

അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ 12 സ്റ്റേജിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി.വെറും 118 റണ്‍സ് മാത്രം നേടി എങ്കിലും ഓസ്ട്രേലിയയെ നല്ല പോലെ വെള്ളം കുടിപ്പിച്ചാണ് സൗത്ത് ആഫ്രിക്ക കളം വിട്ടത്.16-ാം ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിൽ നിന്ന് ഓസ്ട്രേലിയ നടത്തിയ തിരിച്ചു വരവ് മികച്ചത് ആയിരുന്നു.

അവസാന ഓവറില്‍ എട്ട് റണ്‍സ് നേടേണ്ടി വന്നപ്പോള്‍ മാര്‍ക്കസ് സ്റൊയിനിസ് നേടിയ രണ്ടു ബൌണ്ടറികള്‍ ആണ് മത്സരം ഓസ്ട്രേലിയയുടെ വഴിയിലേക്ക് തിരിച്ചുവിട്ടത്.ടോസ് നേടി ബോളിംഗ് തിരിഞ്ഞെടുത്ത ഓസീസ് തങ്ങളുടെ തീരുമാനം ശരിവക്കും വിധം പ്രകടനം ആണ് തുടക്കം മുതല്‍ കാഴ്ച്ചവച്ചത്.ജോഷ്‌ ഹാസില്‍വുഡ്,ആഡം സാമ്പ,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഈ രണ്ടു വിക്കറ്റ് വീധം നേടി.ഹാസില്‍വുഡ് ആണ് മത്സരത്തിലെ താരം.

Leave a comment