Foot Ball Top News

ബ്രസീലിനു മിന്നും ജയം

October 15, 2021

ബ്രസീലിനു മിന്നും ജയം

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വെയ്ക്കെതിരെ 4-1ന് ജയിച്ച് കൊണ്ട് ബ്രസീല്‍. വിജയത്തോടെ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത് ബ്രസീല്‍ തുടരുന്നു.നെയ്മര്‍ പത്താം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ബ്രസീലിനു ലീഡ് നേടി കൊടുത്തു.ഫോര്‍വേഡ് റഫീഞ്ഞ ഇരട്ട ഗോളോടെ മികച്ചു നിന്നപ്പോള്‍ മത്സരത്തിലെ അവസാന ഗോള്‍ പിറന്നത് ഗബ്രിയേല്‍ ബര്‍ബോസയുടെ ബൂട്ടില്‍ നിന്നായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ അര്‍ജന്‍ട്ടീനക്ക് എതിരെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെട്ട ഉറുഗ്വേ വീണ്ടും ഒരു വലിയ മാര്‍ജിനില്‍ തോല്‍വി നേരിട്ടത് പലരുടേയും പുരികങ്ങള്‍ ഉയര്‍ത്തുന്നു.സുവാരസ്,കവാനി,ഗോഡിന്‍,വാല്‍വരഡേ എന്നിവരെ പോലുള്ള മികച്ച താരങ്ങള്‍ ഉണ്ടായിട്ടും ഇവരുടെ ഈ മോശം ഫോം വളരെ ആകുലതയോടെ കാണേണ്ടത് ആണ്.ആശ്വാസ ഗോള്‍ പിറന്നത് ലൂയിസ് സുവാരസിന്റെ കാലില്‍ നിന്നായിരുന്നു.

 

 

Leave a comment

Your email address will not be published. Required fields are marked *