European Football Foot Ball Top News

ട്രാന്‍സ്ഫര്‍ ടാക്ക്സ് ; ലിവര്‍പൂള്‍

October 15, 2021

ട്രാന്‍സ്ഫര്‍ ടാക്ക്സ് ; ലിവര്‍പൂള്‍

അറ്റാക്കിംഗ് ഓപ്ഷന്‍ വര്‍ധിപ്പിക്കാന്‍ ലിവര്‍പൂള്‍ 

അടുത്ത വർഷം റെന്നസ് സ്ട്രൈക്കർ ജെറമി ഡോകുവിനെ സൈന്‍ ചെയ്യാന്‍ ലിവര്‍പൂള്‍ തങ്ങളുടെ നീക്കങ്ങള്‍ നടത്തുന്നു എന്ന് പ്രമുഘാ മാധ്യമമായ RTL വെളിപ്പെടുത്തി.മുഹമ്മദ് സലയും സാഡിയോ മാനെയും AFCON ലേക്ക് മത്സരിക്കാന്‍  പോകുമ്പോൾ ലിവർപൂളിന് ആക്രമണ ഓപ്ഷനുകൾ കുറവായിരിക്കാം, കൂടാതെ അധിക പരിരക്ഷ നൽകുന്നതിന് ആണ് ലിവര്‍പൂള്‍ ഡോക്കുവിനെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

 

സലക്ക് ഓഫര്‍ പുതുക്കാനുള്ള തീരുമാനം 

ലിവർപൂൾ മുഹമ്മദ് സലാഹിന് ആഴ്ചയിൽ 350,000 പൗണ്ടിന്റെ പുതിയ കരാർ വാഗ്ദാനം ചെയ്യാൻ തയ്യാറാണെന്ന് ഫുട്ബോൾ ഇൻസൈഡർ.2023-ൽ നിലവിലെ കരാറിന്റെ കാലാവധി അവസാനിക്കുന്നതിനാൽ 29-കാരനെ വാങ്ങാന്‍ ഉള്ള നീക്കങ്ങള്‍ പല ക്ലബുകളും നടത്തുന്നുണ്ട്.അതില്‍ സ്പാനിഷ്‌ വമ്പന്മാര്‍ ആയ ബാഴ്സയാണ് താരത്തിനെ വാങ്ങാന്‍ ഉള്ള ടീമുകളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍.എന്നാലും താരത്തിന്‍റെ പക്കല്‍ നിന്ന് ഈ കാര്യത്തില്‍ മറുപടി ഒന്നും ലഭിച്ചിട്ടില്ല.

Leave a comment