Cricket IPL IPL2021 Top News

ബാറ്റിങ്ങില്‍ നിലവാരം ഉയര്‍ത്താന്‍ ആകാതെ ഡല്‍ഹി

October 13, 2021

ബാറ്റിങ്ങില്‍ നിലവാരം ഉയര്‍ത്താന്‍ ആകാതെ ഡല്‍ഹി

ടോസ് നേടി കൊണ്ട് ബോളിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍റെ തീരുമാനം ശരിവച്ചു കൊണ്ട് ഡല്‍ഹി ഒന്നാം ഇന്നിങ്ങ്സ് കളിച്ചു തീര്‍ത്തു.രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിക്ക്  20 ഓവറില്‍ വെറും 135 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു.അവസാന ഓവറില്‍ ശ്രേയാസ് അയ്യര്‍ നേടിയ ബൌണ്ടറികള്‍ ഇല്ലെങ്കില്‍ അവരുടെ സ്കോര്‍  ഇത്ര പോലും എത്തിയിട്ടുണ്ടാവില്ല.

ബോളിങ്ങില്‍ മികച്ച എകനോമിയില്‍ ആണ് കൊല്‍ക്കത്ത ബോളര്‍മാര്‍ പന്തെറിഞ്ഞത്.കഴിഞ്ഞ മത്സരത്തിലെ ഹീറോ സുനില്‍ നരേന്‍ ഇത്തവണ വിക്കറ്റ് ഒന്നും നേടിയില്ല.ലോക്കി ഫെര്‍ഗൂസന്‍,ശിവം മണി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി രണ്ടു വിക്കറ്റ് നേടി.39 പന്തില്‍ നിന്നും 36 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ ആണ് ഡല്‍ഹി നിരയില്‍ ടോപ്‌ സ്കോറര്‍.

Leave a comment