European Football Foot Ball Top News

മാപ്പ് പറയില്ല എന്ന് പെപ്പ്

September 18, 2021

മാപ്പ് പറയില്ല എന്ന് പെപ്പ്

ആർബി ലീപ്സിഗിന് എതിരായ ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം തന്‍റെ ടീം ആരാധകരെ വിമര്‍ശിച്ചു എന്ന  വിവാദം നിലനില്‍ക്കെ  പെപ്പ് ഗാര്‍ഡിയോള മാപ്പ് പറയാന്‍ വിസ്സമ്മതിച്ചു.ഇതിനെത്തുടർന്ന് കറ്റാലൻ കോച്ച് കടുത്ത വിമർശനത്തിന് വിധേയനായി.മാഞ്ചസ്റ്റർ സിറ്റി ആരാധകരെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്ക് മാപ്പ് പറയില്ലെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നുവെന്നും പെപ് ഗാർഡിയോള പറഞ്ഞു.

ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗിൽ ആർബി ലീപ്സിഗിനെതിരെ 6-3 വിജയത്തിന് ശേഷം, സതാംപ്ടണുമായുള്ള പ്രീമിയർ ലീഗ് പോരാട്ടത്തിന് ശനിയാഴ്ച കൂടുതൽ ആളുകളെ താന്‍ പ്രതീക്ഷിക്കുന്നു എന്ന് പെപ്പ് പറഞ്ഞിരുന്നു.53,500 കപ്പാസിറ്റിയുള്ള ഇത്തിഹാദ് സ്റ്റേഡിയത്തിൽ 38,062 പേർ ആണ് ലെപ്സിഗിനെതിരെ ഉള്ള മത്സരം കാണാന്‍ വന്നത്.തങ്ങള്‍ക്ക് പിന്തുണ ലഭിക്കേണ്ടത് അനിവാര്യം  ആണ് എന്നും പെപ്പ് കൂട്ടിച്ചേര്‍ത്തു.

Leave a comment