European Football Foot Ball Top News

അന്സുവിന്റെ കരാര്‍ വിപുലീകരണ ചര്‍ച്ചകള്‍ സജീവം

September 18, 2021

അന്സുവിന്റെ കരാര്‍ വിപുലീകരണ ചര്‍ച്ചകള്‍ സജീവം

അൻസു ഫാത്തിക്ക് ഒരു പുതിയ കരാർ നല്‍കാനുള്ള നീക്കത്തില്‍ ആണ് ബാഴ്സ.സ്പെയിൻ ഇന്റർനാഷണലിന്റെ കരാർ അടുത്ത സീസണിൽ കാലഹരണപ്പെടും.താരത്തിന് പരിക്ക് പറ്റി എങ്കിലും ഇപ്പോഴും ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ ഏറെ വിലമതിക്കുന്ന താരം ആയ അദ്ദേഹത്തിനെ മറ്റ് ക്ലബുകളുടെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കാന്‍ ആണ് അവര്‍ ശ്രമിക്കുന്നത്.

ബാർസയുടെ ഏറ്റവും തിളക്കമാർന്ന പ്രതീക്ഷയാണ് ഫാത്തി, അടുത്തിടെ ലയണൽ മെസ്സി ക്ലബ് വിട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ പത്താം നമ്പര്‍ ഇപ്പോള്‍ ഫാത്തിയുടെ കൈയ്യില്‍ ഭദ്രം ആണ്.പ്രമുഘ സ്പാനിഷ്‌ മാധ്യമമായ മാഴ്സയുടെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ ഏജന്റായ ജോർജ്ജ് മെൻഡിസുമായി  ചർച്ചയിലാണ് ബാഴ്സലോണ.ഒന്‍പത് മാസത്തോളം പരിക്ക് മൂലം ഫുട്ബോളില്‍ നിന്ന് വിട്ടുനിന്ന താരം ഇതുവരെ ടീമിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയിട്ടില്ല.

Leave a comment