European Football Foot Ball Top News

റഹീം സ്ടര്‍ലിംഗിനെ ഒരു ഓപ്ഷന്‍ ആയി പരിഗണിച്ച് ബാഴ്സ

September 18, 2021

റഹീം സ്ടര്‍ലിംഗിനെ ഒരു ഓപ്ഷന്‍ ആയി പരിഗണിച്ച് ബാഴ്സ

ജാക്ക് ഗ്രീലിഷിന്റെ വരവോടെ മിനുട്ടുകള്‍ വളരെ കുറച്ച് ലഭിക്കുന്ന റഹീം സ്റ്റര്‍ലിംഗിനെ ചാക്കില്‍ ആക്കാന്‍ ബാഴ്സലോണ.ഈ കാലയളവിൽ സ്റ്റെർലിംഗ് സിറ്റിയിൽ നിന്ന് അപ്രത്യക്ഷമാവുകയും ക്യാമ്പ് നൗവിൽ തന്റെ മുൻ സഹതാരം സെർജിയോ അഗ്യൂറോയോടൊപ്പം ചേരാൻ താരം മാനസികമായി തയ്യാറെടുത്തു എന്നും ർട്ട് റിപ്പോർട്ട് ചെയ്യുന്നു.

ബാഴ്സയില്‍ ഒരു ക്ലാസിക്ക് വിങ്ങറുടെ കുറവ് നല്ല പോലെ നേരിടുന്ന സമയം ആണിത്.അതിനാല്‍ റഹീമിന്റെ നീക്കം  അവര്‍ക്ക് ഒരുപ്പാട് ഗുണം ചെയ്യും.തനഗ്ലുടെ സാമ്പത്തിക നില അത്ര മെച്ചപ്പെട്ടിട്ടില്ല എങ്കിലും ടീമിന്‍റെ പരിതാപകരമായ നില മെച്ചപ്പെടുത്തുന്നതിന് ലപോര്‍ട്ട ഇതുപോലെ പല നീക്കങ്ങളും നടത്തേണ്ടി വരും.മോശം കോച്ചിങ്ങിന്റെ പേരില്‍ കോമാന്‍റെ കരിയര്‍ വരെ ഇപ്പോള്‍ ബാഴ്സയില്‍ ചോദ്യ ചിനമായി നിലനില്‍ക്കുകയാണ്.

Leave a comment