European Football Foot Ball Top News

ബോബ് മാർലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അജാക്സിന്റെ ത്രീ ലിറ്റിൽ ബേർഡ്സ് കിറ്റ് യുവേഫ മാറ്റാൻ ഉത്തരവിട്ടു

September 14, 2021

ബോബ് മാർലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അജാക്സിന്റെ ത്രീ ലിറ്റിൽ ബേർഡ്സ് കിറ്റ് യുവേഫ മാറ്റാൻ ഉത്തരവിട്ടു

ഡച്ച് ഭീമന്മാർ ആയ അയാക്സ് കഴിഞ്ഞ ശനിയാഴ്ച ധരിച്ച പ്രത്യേക കിറ്റ് യൂറോപ്യൻ ഭരണ സമിതി നിയമവിരുദ്ധമാണ് എന്ന് രേഘപ്പെടുത്തി.ബോബ് മാർലിയില്‍ പ്രചോദനം ഉള്‍കൊണ്ട് ആണ് അവര്‍ അവരുടെ മൂന്നാം കിറ്റ് ഡിസൈന്‍ ചെയ്തത്.അതിൽ ഫെഡറേഷന്റെ നിയമങ്ങൾക്ക് വിരുദ്ധമായ ചിത്രങ്ങൾ ഉൾക്കൊള്ളുന്നു.

അയാക്സ് ആരാധകരുടെ  ത്രീ  ലിറ്റിൽ ബേർഡ്സ് എന്ന ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ജേഴ്സി ആണ് യുവേഫ നിരോധിച്ചത്.ജേഴ്സിയില്‍ സ്പോന്‍സര്‍മാരുടെ പരസ്യം മാത്രമേ പാടുള്ളൂ എന്നാണ് യുവേഫയുടെ നിലപാട്.അയാക്സ് തന്‍റെ പിതാവിനോട് കാണിക്കുന്ന ബഹുമാനത്തില്‍ താനേ ഏറെ സന്തോഷിക്കുന്നു എന്ന് നിര്യാതനായ ഗായകന്റെ മകള്‍ കടെല്ല മാര്‍ലി പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ യുവേഫയുടെ ഈ നിലപാടിനെതിരെ പലരും രംഗത്ത് വന്നിരുന്നു.

Leave a comment