European Football Foot Ball Top News

അഴ്സനലില്‍ എനിക്ക് ശുഭാപ്തി വിശ്വാസം ഉണ്ട് – വെങ്കര്‍

September 14, 2021

അഴ്സനലില്‍ എനിക്ക് ശുഭാപ്തി വിശ്വാസം ഉണ്ട് – വെങ്കര്‍

2021-22 ൽ കാമ്പെയ്‌നിന്റെ ഒരു പരീക്ഷണ തുടക്കത്തിലൂടെ കടന്നു പോകുന്ന  ആര്‍ട്ടേറ്റ തന്‍റെ ക്ലബിന്റെ ഭാവി മാറ്റിമറക്കും എന്ന് ഇതിഹാസ മുൻ ഗണ്ണേഴ്സ് ബോസ് വെങ്കര്‍.വടക്കൻ ലണ്ടനിൽ ആർട്ടെറ്റ എത്രകാലം അധികാരത്തിൽ തുടരുമെന്ന ചോദ്യങ്ങൾ നിലവില്‍ അദ്ദേഹം നേരിടുന്നുണ്ട്.ക്ലബ്-റെക്കോർഡ് 145 മില്യൺ ഡോളർ ($ 200 മില്യൺ) സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെലവഴിച്ചു  എങ്കിലും നാല് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രം ആണ് അദ്ദേഹം നേടിയത്.

“ഞാൻ സ്ക്വാഡിനെ ഗുണനിലവാരം നിറഞ്ഞതായി കാണുന്നു..ബ്രെന്‍റ്ഫോര്‍ഡിനെതിരെ വളരെ മോശമായി ആണ് സീസന്‍ തുടങ്ങിയത്.പിന്നീട് ഉള്ള രണ്ടു മത്സരങ്ങളിലും എതിരാളികള്‍ വളരെ ശക്തര്‍ ആയിരുന്നു.ടീം തിരിച്ചുവരാനുള്ള സാധ്യത ഞാന്‍ കാണുന്നു.അവരുടെ  പ്രകടനം മെച്ചപ്പെടും എന്ന  ശുഭാപ്തിവിശ്വാസത്തില്‍ ആണ്  ഞാന്‍  കഴിയുന്നത്.”    അദ്ദേഹം beIN സ്പോർട്സിനോട് പറഞ്ഞു.

Leave a comment