European Football Foot Ball Top News

സമ്മര്‍ദം മറികടക്കാന്‍ ആഴ്സണല്‍

September 11, 2021

സമ്മര്‍ദം മറികടക്കാന്‍ ആഴ്സണല്‍

എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഏഴരക്ക് ആഴ്സണല്‍ നോര്‍വിച്ച് സിറ്റിയെ നേരിടും.അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പ് ഗണ്ണേഴ്സിനെ മുന്‍ പ്രിമിയര്‍ ലീഗ്  ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്തു തരിപ്പണം ആക്കിയിരുന്നു. അന്തർദേശീയ ഇടവേളയ്ക്ക് ശേഷം ടീമിനെ കൂടുതല്‍ ശക്തര്‍ ആക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ് ആര്‍റെറ്റ.അദ്ദേഹത്തിനു മേല്‍ നിലവില്‍ സമ്മര്‍ദം അടിഞ്ഞു കൂടുകയാണ്.

തോമസ് പാർട്ടി ടീമില്‍ തിരിച്ചെത്തുന്നു എന്ന വാര്‍ത്ത‍ അവര്‍ക്ക് അതിയായ സന്തോഷം നല്‍കുന്നു.എന്നാല്‍ എമിൽ സ്മിത്ത് റോവ് അസുഖം കാരണം കളിക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു,മുഹമ്മദ് എൽനെനി ഈജിപ്തിനൊപ്പം ഒരു പരിക്ക് ഏറ്റുവാങ്ങി,ഷാക്ക കോവിഡ് പോസിറ്റീവ് ആയത് മൂലം മൂന്ന് ഗെയിം കളിച്ചേക്കില്ല.

Leave a comment