European Football Foot Ball Top News

പ്രീമിയര്‍ ലീഗ് കിരീടം വീണ്ടെടുക്കാന്‍ യുണൈറ്റഡിന് ഇത് ഒരു സുവര്‍ണാവസരം എന്ന് റൂണി

September 9, 2021

പ്രീമിയര്‍ ലീഗ് കിരീടം വീണ്ടെടുക്കാന്‍ യുണൈറ്റഡിന് ഇത് ഒരു സുവര്‍ണാവസരം എന്ന് റൂണി

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ച് പ്രീമിയർ ലീഗ് കിരീടത്തിനായി പോരാടുന്നതിന് തന്‍റെ മുന്‍  ക്ലബിനെ പിന്തുണച്ചു. റൊണാൾഡോയും റൂണിയും ഓൾഡ് ട്രാഫോർഡിൽ ഒരുമിച്ച് കളിച്ചിരുന്നു.

“റൊണാൾഡോയ്ക്ക് എന്ത് സ്വാധീനമുണ്ടാകും? വളരെ വലുത്, അദ്ദേഹം ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണെന്ന് ഞാൻ കരുതുന്നു.അയർലണ്ടിനെതിരായ മത്സരത്തിൽ ഞങ്ങള്‍ കണ്ടതാണ് അദ്ദേഹത്തിനെ  കൊണ്ട് എന്ത് കഴിയും എന്നത്.ഇത്രയും കാലം കിരീടം നേടാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചു എങ്കിലും ഇത്തവണ അവര്‍ വിജയം നേടും എന്ന് ഞാന്‍ കരുതുന്നു.റൊണാള്‍ഡോ ഉള്ളപ്പോള്‍ അവരുടെ സാധ്യത ഇരട്ടിക്കുന്നു. റൊണാള്‍ഡോക്ക് അറിയാം തന്‍റെ കര്‍ത്തവ്യം അത്ര എളുപ്പം ആവില്ല എന്ന്.ഈ ലീഗ് കൂടുതല്‍ ശാരീരിക പ്രയത്നം വേണ്ടിവരും.  ”റൂണി ടോക്ക്സ്പോർട്ടിനോട് വിശദീകരിച്ചു.

Leave a comment