European Football Foot Ball Top News

കളം നിറഞ്ഞ് ജര്‍മനി

September 9, 2021

കളം നിറഞ്ഞ് ജര്‍മനി

ബുധനാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് ജെയിൽ ഐസ്ലാൻഡിനെതിരെ 4-0 എന്ന സ്കോറില്‍ ജർമ്മനി തുടർച്ചയായി മൂന്ന് വിജയങ്ങൾ നേടി.നാലാം മിനുട്ടില്‍ തന്നെ സാനെ ഒരുക്കിയ അവസരം മുതലാക്കി കൊണ്ട് ഗോള്‍ നേടാന്‍ ഗ്നാബ്രിക്ക് കഴിഞ്ഞു.24 ആം മിനുട്ടില്‍ അന്റോണിയോ റൂഡിഗര്‍ ഹെഡറിലൂടെ രണ്ടാം ഗോള്‍ നേടി.

സ്കോര്‍ ചെയ്യാന്‍ ഐസ്ലാൻഡിന് ധാരാളം മാന്യമായ അവസരങ്ങൾ ഉണ്ടായിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ 11 മിനിറ്റിനു ശേഷം ഗോള്‍ നേടി കൊണ്ട് സാനെ വീണ്ടും തിളങ്ങി.88 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് വെര്‍ണര്‍ കളി സ്റ്റൈലായി അവസാനിപിച്ചു.ഹാന്‍സി ഫ്ലിക്കിനു കീഴില്‍ ജര്‍മനി വളരെ മികച്ച തുടക്കം ആണ് കാഴ്ച്ച വക്കുന്നത്.അദ്ദേഹത്തിനു കീഴില്‍ അവര്‍ തുടര്‍ച്ചയായ മൂന്നാം വിജയം അനു കൈവരിക്കുന്നത്.

 

Leave a comment