European Football Foot Ball Top News

പിയാനിക്കിനെക്കാള്‍ മികച്ച കളിക്കാർ ബാഴ്സയില്‍ ഉണ്ട് എന്ന് കോമാന്‍

September 9, 2021

പിയാനിക്കിനെക്കാള്‍ മികച്ച കളിക്കാർ ബാഴ്സയില്‍ ഉണ്ട് എന്ന് കോമാന്‍

ബാഴ്‌സലോണയിലെ ബോസ്നിയ & ഹെർസഗോവിന ഇന്റർനാഷണല്‍ ആയ പിയാനിക്ക് തന്നെ ബാഴ്സ തീരെ വില വച്ചില്ല എന്നും ക്ലബ് തന്നോട് അനാദരവ് കാണിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി കോച്ച് കോമാന്‍.ക്ലബ്ബിന് ” അദേഹത്തെക്കാള്‍  മികച്ച കളിക്കാർ” ഉണ്ടെന്ന് കോമാന്‍  പ്രസ്താവിച്ചു.

യുവന്റസിൽ നിന്ന് ക്യാമ്പ് നൂയിലേക്ക് ഒരു പ്രധാന നീക്കം നടത്തിയ ഒരു വർഷത്തിനുശേഷം, ബ്ലൂഗ്രാന മിഡ്ഫീൽഡറെ ഒരു  സീസൺ നീണ്ട കരാറിൽ ബെസിക്താസിന് വായ്പ നൽകി ബാഴ്സ.കോച്ച് തന്‍റെ തന്റെ അവസരങ്ങൾ പരിമിതപ്പെടുത്തിയെന്ന് താരം പറഞ്ഞിരുന്നു.താന്‍ അദ്ദേഹത്തിന് ഇനിയുള്ള കരിയറിന്  എല്ലാ ഭാവുകങ്ങളും നേരുന്നു എന്നും അദ്ദേഹത്തിന്‍റെ വിഷമം എനിക്ക് മനസ്സില്ലാക്കാന്‍ കഴിയും എന്നും കോമാന്‍ കൂട്ടിച്ചേര്‍ത്തു.താന്‍ ബാഴ്സയില്‍ ചേര്‍ന്നപ്പോള്‍ ഇതുപോലെ ഉള്ള അവസ്ഥ ആയിരുന്നില്ല പ്രതീക്ഷിച്ചത് എന്നും പിയാനിക്ക് പറഞ്ഞു.

Leave a comment