European Football Foot Ball Top News

മ്യൂണിക്കിന് ഇന്ന് ഹെർത്ത ബെർലിനെതിരെ പോരാട്ടം

August 28, 2021

മ്യൂണിക്കിന് ഇന്ന് ഹെർത്ത ബെർലിനെതിരെ പോരാട്ടം

നിലവിലെ ചാമ്പ്യന്മാർ ആയ ബയേൺ മ്യൂണിക്ക് ഹെർത്ത ബെർലിനെ ശനിയാഴ്ച അലയൻസ് അരീനയിലേക്ക് സ്വാഗതം ചെയ്യുന്നു.ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്കിൽ സമനിലയോടെ ബയേൺ സീസൺ തുടങ്ങി, പക്ഷേ പുതിയ മാനേജർ ആദ്യ ജയം നേടിയത് fc കൊല്‍നെതിരെ ആയിരുന്നു.ബയേണ്‍ ഹോമില്‍ ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്ത് മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

കിംഗ്സ്ലി കോമൻ, ബെഞ്ചമിൻ പവാർഡ്, ലൂക്കാസ് ഹെർണാണ്ടസ് അടങ്ങുന്ന ഫ്രഞ്ച് ത്രയങ്ങളില്ലാതെ ബയേൺ നേരിയ പ്രയാസം അനുഭവിക്കുന്നുണ്ട്.മിഡ്ഫീൽഡർ മാർക്ക് റോക്കയ്ക്കും കണങ്കാലിന് പരിക്കുണ്ട്.കഴിഞ്ഞ DFB പോക്കല്‍ മത്സരത്തില്‍ ബ്രമര്‍ എസ്വിക്കെതിരെ എതിരില്ലാത്ത  പന്ത്രണ്ടു ഗോള്‍ നേടി കൊണ്ട് വിജയം നേടിയ മ്യൂണിക്ക് വീണ്ടും ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *