European Football Foot Ball Top News

എംപോളിയുടെ മുട്ടുമടക്കാന്‍ യുവന്റസ്

August 28, 2021

എംപോളിയുടെ മുട്ടുമടക്കാന്‍ യുവന്റസ്

ഉദ്ഘാടന ദിവസ മത്സരത്തില്‍ തന്നെ  ഇടറിയ പ്രകടനം നടത്തിയ  യുവന്റസ് ശനിയാഴ്ച സീരി എ യിലേക്ക്  പ്രൊമോട്ട് ചെയ്ത എംപോളിയെ കാണുമ്പോൾ പുതിയ സീസണിലെ ആദ്യ വിജയം നേടാനുള്ള സമ്മർദ്ദത്തിലായിരിക്കും.ഇന്നത്തെ മത്സരത്തില്‍ റൊണാള്‍ഡോ ഉണ്ടാകില്ല.താരം തന്‍റെ കരിയറിന്റെ ബാക്കി   ഇനി യുണൈറ്റഡില്‍ കളിക്കും.നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടേക്കാലിനു ആണ് മത്സരം.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം മറ്റുള്ളവർക്കുള്ള അവസരങ്ങള്‍ കൂട്ടുന്നു.ഡിബാലക്ക് വീണ്ടും ടീമില്‍ കൂടുതല്‍ സ്വാന്തന്ത്ര്യത്തോടെ കളിക്കാം എന്നതും അവര്‍ക്ക് സന്തോഷം നല്‍കുന്നു.- ഫെഡറിക്കോ ചീസ ഇപ്പോൾ പൂർണ ആരോഗ്യവാനായാതിനാല്‍ ടീമിലേക്ക് തിരിച്ചെത്തും എന്നാണ് റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്.മിഡ്ഫീൽഡിൽ, അഡ്രിയൻ റാബിയോട്ട് ഇപ്പോൾ പരിക്കില്‍ നിന്നും മുക്തന്‍ ആയി തിരിച്ചെത്തി.വെസ്റ്റൺ മക്കെനി സസ്പെൻഷനിൽ നിന്ന് തിരിച്ചെത്തുകയും ചെയ്തു.

Leave a comment