European Football Foot Ball Top News

അര ഡസന്‍ ഗോള്‍ നേടി ആഴ്സണല്‍

August 26, 2021

അര ഡസന്‍ ഗോള്‍ നേടി ആഴ്സണല്‍

ബുധനാഴ്ച രാത്രി ഹത്തോൺസിൽ നടന്ന കാരബാവോ കപ്പിന്റെ രണ്ടാം റൗണ്ടിൽ 6-0ന് വിജയിച്ച് മൈക്കൽ ആർട്ടെറ്റയുടെ ആഴ്സണൽ വെസ്റ്റ് ബ്രോംവിച്ച് ആൽബിയോണിന്റെ നടുവൊടിച്ചു. ആദ്യ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിൽ   തോറ്റ് തുടങ്ങിയ ആഴ്സണലിന് ഈ വിജയം വളരെ ഏറെ ഊര്‍ജം നല്‍കും.

20 മിനിറ്റുകൾക്ക് മുമ്പ് തന്നെ  പിയറി-എമെറിക് ഒബമേയാങ് ഗോള്‍ നേടി കൊണ്ട് ആഴ്സണലിന്   ലീഡ് നേടി കൊടുത്തു.ആദ്യ പകുതി തീര്‍ന്നപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിന് അവര്‍ ലീഡ് നേടി.രണ്ടാം പകുതിയിലും ഇതേ പ്രകടനം ആഴ്സണല്‍ തുടര്‍ന്നു.കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കപ്പെട്ട വെസ്റ്റ് ബ്രോം ആഗ്രഹിച്ച പ്രകടനം ആയിരുന്നില്ല ഈ എഫ് എല്‍ ടൂര്‍നമെന്റില്‍ അവര്‍ തുടക്കം കുറിച്ചത്.

Leave a comment