European Football Foot Ball Top News

ആർട്ടെറ്റ പോയാല്‍ കൊണ്ടേ

August 26, 2021

ആർട്ടെറ്റ പോയാല്‍ കൊണ്ടേ

മുൻ ചെൽസി ബോസ് ആയ അന്റോണിയോ കൊണ്ടേ തിരിച്ചു ലണ്ടനിലേക്ക് പോകാന്‍ ഉള്ള സാധ്യത ഉണ്ട്.ഈ സീസണിൽ ആർട്ടെറ്റയെ പിരിച്ചുവിട്ടാൽ ആഴ്സണലിൽ പുതിയ കോച്ച് ആവാന്‍ കൂടുതല്‍ സാധ്യത മുന്‍ ചെല്‍സി ബോസിന് ആണ് എന്ന് വെളിപ്പെടുതിയിരിക്കുകയാണ് “the Independent”.

, 2021-22 പ്രീമിയർ ലീഗ് സീസൺ മോശമായി തുടങ്ങി എങ്കിലും ഗണ്ണേഴ്സ് ആർട്ടെറ്റയോട് ക്ഷമ കാണിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.കഴിഞ്ഞ സീസണില്‍ ഇന്‍റര്‍ മിലാനെ കൊണ്ട് ലീഗ് എടുപ്പിച്ച കൊണ്ടെയുടെ പ്രൊഫഷണല്‍ പോര്‍ട്ട്‌ഫോളിയോ വളരെ മികച്ചത് ആണ്.മോറിഞ്ഞോയേ മോശം പ്രകടനം മൂലം   ചെല്‍സി  പുറത്താക്കിയപ്പോഴും ആദ്യ സീസണില്‍ തന്നെ ലീഗ് നേടി കൊടുക്കാന്‍ കൊണ്ടെക്ക് കഴിഞ്ഞിരുന്നു.ഇന്‍റര്‍ മിലാന്‍ തങ്ങളുടെ സൂപ്പര്‍ താരങ്ങളെ എല്ലാം വിറ്റ് പണം നേടാനുള്ള പ്രവര്‍ത്തിയെ എതിര്‍ത്ത് കൊണ്ടാണ് കൊണ്ടേ ക്ലബ് വിട്ടത്.

 

Leave a comment