European Football Foot Ball Top News

മാഞ്ചസ്റ്റർ സിറ്റി ആഴ്സണൽ പോരാട്ടത്തിനു മുന്നേ സിൽവയുടേയും കമ്പനിയുടേയും  പ്രതിമകൾ അനാച്ഛാദനം ചെയ്യും

August 24, 2021

മാഞ്ചസ്റ്റർ സിറ്റി ആഴ്സണൽ പോരാട്ടത്തിനു മുന്നേ സിൽവയുടേയും കമ്പനിയുടേയും  പ്രതിമകൾ അനാച്ഛാദനം ചെയ്യും

ശനിയാഴ്ച ആഴ്‌സണലുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിന് മുമ്പ് മാഞ്ചസ്റ്റർ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിന് പുറത്ത് ഡേവിഡ് സിൽവയുടേയും   വിൻസെന്റ്  കമ്പനിയുടേയും  പ്രതിമകൾ അനാച്ഛാദനം ചെയ്യും.ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരായി കാണപ്പെടുന്ന താരങ്ങളെ ആദരിക്കാന്‍ സിറ്റിക്ക് ലഭിച്ച അവസരം ആണിത്.മുൻ സ്ട്രൈക്കർ സെർജിയോ അഗ്യൂറോയുടെ ഉള്‍പ്പടെ മൂന്നു പ്രതിമ മൊത്തം എത്തിഹാദില്‍ ഉണ്ടാകും.

കൊമ്പാനി 11 വർഷം ക്ലബിൽ ചെലവഴിച്ചു, സിൽവ ഒരു പതിറ്റാണ്ടായി ഇത്തിഹാദിലായിരുന്നപ്പോൾ, ഇംഗ്ലണ്ടിലെ മികച്ച ടീമുകളിലൊന്നായി സിറ്റിയെ മാറ്റാൻ ഇരുവരും  സഹായിച്ചു.അവാർഡ് നേടിയ ബ്രിട്ടീഷ് കലാകാരൻ ആൻഡി സ്കോട്ട് സൃഷ്ടിച്ച പ്രതിമകള്‍  ഈ വാരാന്ത്യത്തിൽ ഔദ്യോഗികമായി പരസ്യമാക്കും.കൊറോണ വൈറസ് മൂലം ഇരുവരേയും സ്കോട്ട് വിര്‍ച്വല്‍ ആയി മാത്രമേ കണ്ടിരുന്നുള്ളൂ.

 

Leave a comment