European Football Foot Ball Top News

റയല്‍ റൂമറുകള്‍ തന്നെ വട്ടുപ്പിടിപ്പിക്കുന്നു – റൊണാള്‍ഡോ

August 19, 2021

റയല്‍ റൂമറുകള്‍ തന്നെ വട്ടുപ്പിടിപ്പിക്കുന്നു – റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് ഒരു സെൻസേഷണൽ റിട്ടേൺ നടത്താനുള്ള സാധ്യത നിഷേധിച്ചു.ഇപ്പോള്‍ മാധ്യമങ്ങള്‍ താന്‍ യുവന്റസ് വിടാന്‍ പോകുന്നു എന്ന് പറയുന്നത് ക്ലബിനോടുള്ള അനാദരവ് ആണ് എന്നും താരം പറഞ്ഞു.റൊണാൾഡോ തന്റെ യുവേ കരാർ അവസാന വർഷത്തിലേക്ക് പ്രവേശിക്കുന്നു, അടുത്തിടെ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുമായും മറ്റ് ക്ലബ്ബുകളുമായി താരത്തിന്‍റെ ഏജന്റ്   ബന്ധപ്പെട്ടിരിന്നു.

റൊണാള്‍ഡോയേ ഇനി താന്‍ സൈന്‍ ചെയ്യില്ല എന്ന് അഞ്ചലോട്ടി ട്വീറ്റ് ചെയ്തതാണ് റൊണാള്‍ഡോയേ ചൊടിപ്പിച്ചത്.”എന്‍റെ റയലുമായുള്ള എല്ലാ ബന്ധവും തീര്‍ന്നിരിക്കുന്നു.അത് ട്രോഫിയിലും ഗോളുകളുമായി എല്ലാം രേഘയില്‍ ഉണ്ട്.എന്നാല്‍ ഇപ്പോഴും ആളുകള്‍ എന്നെ സ്പെയിനുമായി ബന്ധിപ്പിക്കാന്‍ ആളുകള്‍ ശ്രമിക്കുകയാണ്.അത് ചെയ്യുന്നത് യുവന്റസ് എന്ന ക്ലാബിനോട് നിങ്ങള്‍ കാണിക്കുന്ന ബഹുമാനകുറവ് ആണ്.”    റോണോ ട്വീറ്റ് ചെയ്തു.

 

Leave a comment