European Football Foot Ball Top News

അവിശ്വസനീയമായ അരങ്ങേറ്റം ഗ്രീലിഷ് കാഴ്ചവച്ചു

August 17, 2021

അവിശ്വസനീയമായ അരങ്ങേറ്റം ഗ്രീലിഷ് കാഴ്ചവച്ചു

ജാക്ക് ഗ്രീലിഷ് ടോട്ടൻഹാമിനെതിരെ “അവിശ്വസനീയമായ അരങ്ങേറ്റം” നടത്തി എന്ന് പെപ് ഗാർഡിയോള.1-0 തോൽവി ഏറ്റുവാങ്ങിയ സിറ്റിക്ക് പ്രതീക്ഷിച്ച തുടക്കം അല്ല ലഭിച്ചത്. ടോട്ടന്‍ഹാമിനെതിരെ വളരെ മോശം തുടക്കം ആണ് ഗ്രീലിഷ് കാഴ്ച്ചവച്ചത് എന്നാണ് പൊതുവേ ഉള്ള അഭിപ്രായം.എന്നാല്‍ താരം മികച്ച രീതിയില്‍ കളിച്ചു എന്ന് നിര്‍ബന്ധം പിടിച്ചിരിക്കുകയാണ് പെപ്പ്.

“ആദ്യ മിനിറ്റുകളിൽ അയാൾക്ക് മൂന്നോ നാലോ ഫൗളുകൾ ലഭിച്ചു, ഉടനെ അവൻ എതിര്‍ത്തു നിന്നു.”അവിശ്വസനീയമായ ഗെയിമും അവിശ്വസനീയമായ അരങ്ങേറ്റവും അദ്ദേഹത്തിനുണ്ടായിരുന്നു, അത് ഞങ്ങൾക്ക് വളരെ പ്രധാനമാണ്. അവസാനം വരെ ശ്രമിക്കാനുള്ള വ്യക്തിത്വം അദ്ദേഹത്തിന് ഉണ്ട്.ബോക്സില്‍ അദ്ദേഹം വളരെ ഏറെ അപകടം വിതക്കുന്നു.” പെപ്പ് സിറ്റിയുടെ മത്സരശേഷം നടന്ന മധ്യമംസമ്മേള്ളനത്തില്‍ പറഞ്ഞു.

Leave a comment