European Football Foot Ball Top News

മെസ്സി,നെയ്മര്‍ ഇറങ്ങിയില്ല ; എന്നിരുന്നാലും ജയം നേടി പിഎസ്‍ജി

August 15, 2021

മെസ്സി,നെയ്മര്‍ ഇറങ്ങിയില്ല ; എന്നിരുന്നാലും ജയം നേടി പിഎസ്‍ജി

ശനിയാഴ്ച ലീഗ് 1 ൽ സ്ട്രാസ്ബർഗിനെ 4-2ന് തോൽപ്പിച്ച പിഎസ്ജി തങ്ങളുടെ ലീഗില്‍ രണ്ടാം ജയം നേടി.യ്മറിനും പുതിയ റിക്രൂട്ട്‌മെന്റുകളായ ജിയാൻലൂജി ഡൊണാറുമ്മയ്ക്കും സെർജിയോ റാമോസിനുമൊപ്പം മെസ്സി മാച്ച് സ്ക്വാഡിൽ ഇടം നേടിയില്ല.എന്നാല്‍ താരം മത്സരത്തിനു മുന്‍പ് ആരാധകരുടെ മുന്നില്‍ സംസാരിച്ചിരുന്നു.നാലിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് സ്ട്രാസ്ബർഗ് തോല്‍വി നേരിട്ടത്.

മത്സരം തുടങ്ങിയപ്പോള്‍ മൂന്നാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ഇക്കാര്‍ഡി പിഎസ്ജിക്ക് ലീഡ് നേടി കൊടുത്തു.ആദ്യ പകുതി തീരുന്നതിന് മുന്‍പ് എംബാപ്പെ,ഡ്രാക്സ്ലർ എന്നിവരും ഗോള്‍ നേടിയത് പിഎസ്ജിയെ കൂടുതല്‍ ശക്തര്‍ ആക്കി.എന്നിരുന്നാലും, കെവിൻ ഗാമീറോയുടെയും ലുഡോവിക് അജോർക്കിന്റെയും രണ്ടാം പകുതിയിലെ ഗോളുകൾ സന്ദർശകരെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.അവരുടെ ഈ മുന്നേറ്റം പിഎസ്ജിയെ അസ്വസ്തര്‍ ആക്കി.86 ആം മിനുട്ടില്‍ സറാബിയ നേടിയ ഗോളാണ് മത്സരത്തില്‍ പിറന്ന അവസാനത്തെ ഗോള്‍.

Leave a comment