European Football Foot Ball Top News

മികച്ച തുടക്കം കാഴ്ചവച്ചു ചെല്‍സി

August 14, 2021

മികച്ച തുടക്കം കാഴ്ചവച്ചു ചെല്‍സി

ക്രിസ്റ്റൽ പാലസിനെതിരെ ശനിയാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസി എതിരില്ലാത്ത മൂന്നു ഗോളിന് ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി.ഇതോടെ മികച്ച ഒരു തുടക്കം കാഴ്ചവച്ചു കൊണ്ട് തോമസ്‌ ടൂഷല്‍ പ്രിമിയര്‍ ലീഗിന് ആരംഭം കുറിച്ചു.

മാർക്കോസ് അലോൺസോ ആണ് ആദ്യ ഗോള്‍ നേടിയത്.27 ആം മിനുട്ടില്‍ തന്നെ ലീഡ് നേടാന്‍ ചെല്‍സിക്ക് കഴിഞ്ഞു.ആദ്യ പകുതി തീരാന്‍ ഇരിക്കെ തന്നെ അടുത്ത ഗോള്‍ നേടി കൊണ്ട് ക്രിസ്റ്റ്യന്‍ പുലിസിച്ച് ചെല്‍സിയുടെ ലീഡ് നില ഇരട്ടിപ്പിച്ചു.ട്രെവർ ചലോബയുടെ പ്രീമിയർ ലീഗ് അരങ്ങേറ്റം ഹോം കാണികൾക്ക് മുന്നിൽ നടന്നു.അതില്‍ ഇരട്ടി മധുരം എന്ന് പറഞ്ഞപോലെ ആദ്യ മത്സരത്തില്‍ തന്നെ കാണികള്‍ക്ക് മുന്നില്‍ ഗോള്‍ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

Leave a comment