European Football Foot Ball Top News

വാര്‍ഡി ഗോളില്‍ ലെസ്റ്റര്‍ ജയം

August 14, 2021

വാര്‍ഡി ഗോളില്‍ ലെസ്റ്റര്‍ ജയം

വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ 1-0ന് ജയിച്ച ലീസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ മികച്ച തുടക്കം കുറിച്ചു.ഗോള്‍ നേടി കൊണ്ട് ജൈമി വാര്‍ഡിയാണ് ലെസ്റ്റര്‍ സിറ്റിയുടെ ഗോള്‍ സ്കോറര്‍.41 ആം മിനുട്ടില്‍ റിക്കാര്‍ഡോ ഡോമിന്‍ഗോസ് സൃഷ്ട്ടിച്ച അവസരത്തില്‍ ആണ് വാര്‍ഡി ഗോള്‍ നേടിയത്.

മത്സരം ജയം നേടി എങ്കിലും വൂള്‍വ്സ് നല്ല രീതിയില്‍ ലെസ്റ്റര്‍ സിറ്റിയെ പരീക്ഷിച്ചു.17 ഷോട്ട് മൊത്തം നേടിയ വൂള്‍വ്സിനു ഗോള്‍ നേടാന്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞില്ല.ആദ്യ പകുതിയില്‍ ലെസ്റ്റര്‍ മികച്ച ഫുട്ബോള്‍ കാഴ്ച്ചവച്ചപ്പോള്‍  രണ്ടാം പകുതിയില്‍ വൂള്‍വ്സ് കൂടുതല്‍ അപകടകാരികള്‍ ആയി.ഇതോടെ തങ്ങളുടെ ലീഗ് ഓപ്പണര്‍ മത്സരത്തില്‍ പരാജയം അറിഞ്ഞിട്ടില്ല എന്ന റെക്കോര്‍ഡ്‌ അഞ്ചാം സീസണിലേക്ക് നീട്ടാന്‍ ല്ലെസ്റ്ററിന് കഴിഞ്ഞു.

Leave a comment