European Football Foot Ball Top News

മെസ്സിയെ നേരിടാന്‍ റൊണാള്‍ഡോയേ ലില്ലേയിലേക്ക് ക്ഷണിച്ച് ജോസ് ഫോണ്ടെ

August 12, 2021

മെസ്സിയെ നേരിടാന്‍ റൊണാള്‍ഡോയേ ലില്ലേയിലേക്ക് ക്ഷണിച്ച് ജോസ് ഫോണ്ടെ

മെസ്സി പിഎസ്ജിയില്‍ ചേര്‍ന്നതിനു ശേഷം അന്താരാഷ്ട്ര ടീമംഗമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലില്ലെയിലേക്ക് വരാൻ ആവശ്യപ്പെട്ട് താൻ ദിവസവും ആവശ്യപ്പെടാര്‍ ഉണ്ട് എന്ന് ജോസ് ഫോണ്ടെ.കൂടാതെ ഓരോ ശ്രമത്തിലും തനിക്ക് നിരാശയാണ് റോണോ നല്‍കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നിരുന്നാലും ഫോണ്ടെ തന്‍റെ ശ്രമം  ഉപേക്ഷിച്ചില്ല.

തന്റെ സുഹൃത്ത് ആയ റോണോ  ലയണൽ മെസ്സിയെയും പാരീസ് സെന്റ്-ജർമെയ്നെയും തോല്‍പ്പിച്ചു കൊണ്ട് ലീഗ്   1 കിരീടത്തിലേക്ക് ലിലെയെ നയിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം ആഗ്രഹിക്കുന്നു.പി‌എസ്‌ജി ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഫോർവേഡ് ലൈനുകൾ സൃഷ്ടിച്ചതിനാല്‍ ലീഗിൽ തങ്ങളുടെ കിരീടം നിലനിർത്തുന്നത് ലിലേക്ക് ഭഗീരത പ്രയത്നം ആയിരിക്കും.ഈ സീസണില്‍ പിഎസ്ജിയുടെ കളി കാണാന്‍ താന്‍ കാത്തിരിക്കുന്നു എന്നും ഫോണ്ടെ പറഞ്ഞു.

Leave a comment