European Football Foot Ball Top News

യുവേഫ സൂപ്പര്‍ കപ്പ് ചെല്‍സി നേടി

August 12, 2021

യുവേഫ സൂപ്പര്‍ കപ്പ് ചെല്‍സി നേടി

പകരക്കാരനായ കെപ അരിസബലഗ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ട് സേവുകൾ നടത്തികൊണ്ട് ബുധനാഴ്ച രാത്രി വിൻഡ്‌സർ പാർക്കിൽ നടന്ന യുവേഫ സൂപ്പർ കപ്പ് ഫൈനലില്‍ ചെൽസി വിയാറലിനെ പരാജയപ്പെടുത്തി.നിശ്ചിത സമയത്ത് ഇരു കൂട്ടരും ഓരോ ഗോള്‍ നേടി കൊണ്ട് മത്സരം അവസാനിപ്പിച്ചിരുന്നു.യൂറോപ്പ ലീഗ് ജേതാക്കൾ തമ്മിലുള്ള വാർഷിക മത്സരം അയർലണ്ടിലെ ബെൽഫാസ്റ്റിൽ ആണ് നടന്നത്.

ഹക്കിം സിയെച്ച് 26-ാം മിനിറ്റിൽ ചെൽസിക്കായി ഓപ്പണർ ഗോൾ നേടി.മറുപടിക്ക് രണ്ടാം പകുതിയിൽ വിയാറയല്‍ 75 ആം മിനുട്ടിൽ ജെറാർഡ് മൊറേനോ നേടിയ ഗോളില്‍ സമനില പിടിച്ചു.കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ ആയ ചെല്‍സിക്ക് ഇതോടെ മികച്ച ആത്മവിശ്വാസത്തില്‍ പ്രിമിയര്‍ ലീഗിന് തുടക്കം കുറിക്കാം.

Leave a comment