മെസ്സി വൈദ്യപരിശോധനയ്ക്ക് പാരീസിലേക്ക് പറക്കുന്നു ???
ബാഴ്സലോണ വിട്ടതിന് ശേഷം ലയണൽ മെസ്സി പാരീസ് സെന്റ് ജെർമൈനിൽ വൈദ്യപരിശോധനയ്ക്ക് ഒരുങ്ങുന്നു എന്ന് പറഞ്ഞു കൊണ്ട് എൽ എക്വിപ്പെ.34 കാരനായ അദ്ദേഹം ഞായറാഴ്ച ക്യാമ്പ് നൂവിൽ നടന്ന അവസാന പത്രസമ്മേളനത്തിൽ വിട പറഞ്ഞു, ഇന്ന് വൈകുന്നേരമോ തിങ്കളാഴ്ച രാവിലെയോ വൈദ്യപരിശോധനയ്ക്ക് വേണ്ടി അദ്ദേഹം രീസിലേക്ക് പറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പാർക്ക് ഡെസ് പ്രിൻസസിലെ പ്രൊജക്ടിനെക്കുറിച്ച് ബോധ്യപ്പെടുത്താൻ പിഎസ്ജി മേധാവി മൗറീഷ്യോ പോച്ചെറ്റിനോ മെസ്സിയുമായി കഴിഞ്ഞ വെള്ളിയാഴ്ച്ച നേരിട്ട് സംസാരിച്ചിരുന്നു. താരത്തിനെ കോച്ച് ചെയ്യിക്കാനുള്ള ആഗ്രഹം തനിക്ക് ഏറെ ഉണ്ട് എന്നും അദ്ദേഹം ഇതിനു മുന്നേ പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്.സിറ്റി മെസ്സിയെ ചേസ് ചെയ്യുന്നില്ല എന്ന് പറഞ്ഞതിന് ശേഷം താരത്തിന്റെ ഭാവി ഇനി പാരീസില്‍ ആയിരിക്കും എന്നാണ് പൊതുവേയുള്ള അഭിപ്രായം.






































