European Football Foot Ball Top News

ബാഴ്സ വിടുമെന്ന വാര്‍ത്ത‍ നുണ – അഗ്യൂറോ

August 8, 2021

ബാഴ്സ വിടുമെന്ന വാര്‍ത്ത‍ നുണ – അഗ്യൂറോ

ലയണൽ മെസ്സി പുറത്തായതിനെ തുടർന്ന് ബാഴ്‌സലോണ വിടാൻ ആഗ്രഹിക്കുന്നു എന്ന് താന്‍ പറഞ്ഞു എന്നുള്ള  റിപ്പോർട്ടുകൾ സെർജിയോ അഗ്യൂറോ നിഷേധിച്ചു.മെസ്സി ടീം വിട്ടപ്പോള്‍ അഗ്യൂറോയും ക്ലബ് വിടുമെന്ന വാര്‍ത്ത‍ വന്നിരുന്നു.താരം ബാഴ്സയെ ചോദ്യം ചെയ്തു എന്നും എത്രയും വേഗം തന്നെ ക്ലബില്‍ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടതായി വാര്‍ത്ത ഉണ്ടായിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത‍ നിഷേധിച്ചിരിക്കുകയാണ് അഗ്യൂറോ.”വിഷമിക്കേണ്ട, വർഷം മുഴുവനും ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും.”അഗ്യൂറോ മാധ്യമപ്രവര്‍ത്തകനോട്‌ പറഞ്ഞു.പുതിയ ക്ലബില്‍ കരിയര്‍ തുടങ്ങാന്‍ പോകുന്ന മെസ്സിക്ക് ആശംസ അറിയിച്ചു കൊണ്ടും അഗ്യൂറോ തന്‍റെ നിലപാട് വ്യക്തമാക്കി.രണ്ട് കൊല്ലത്തിന് ആണ് അഗ്യൂറോ ബാര്‍സയുമായുള്ള കരാറില്‍ സൈന്‍ ചെയ്തത്.

Leave a comment