European Football Foot Ball Top News

മെസ്സി സിറ്റിയുടെ താല്‍പര്യമല്ല എന്ന് പെപ്പ്

August 7, 2021

മെസ്സി സിറ്റിയുടെ താല്‍പര്യമല്ല എന്ന് പെപ്പ്

ലയണൽ മെസ്സിയോടുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ താൽപ്പര്യത്തെക്കുറിച്ച് പെപ് ഗാർഡിയോള മൗനം വെടിഞ്ഞു.ഫ്രീ എജന്റ്റ് ആയ താരത്തിനെ സൈന്‍ ചെയ്യില്ല എന്നായിരുന്നു പേപ് വെളിപ്പെടുത്തിയത്.ജാക്ക് ഗ്രീലിഷിനായി ബ്രിട്ടീഷ് ട്രാൻസ്ഫർ റെക്കോർഡ് തകർത്ത സിറ്റിക്ക് ഇപ്പോള്‍ ഇത് പോലൊരു വലിയ ഓഫര്‍ താങ്ങാവുന്നതിലും അപ്പുറം ആണ്.

“ഞങ്ങള്‍ ഗ്രീലിഷിനെ സൈന്‍ ചെയ്തു.അവന്‍ പത്താം നമ്പര്‍ ധരിക്കും.അത് ഉറപ്പായി കഴിഞ്ഞു. മുന്‍പ് മെസ്സി ബാഴ്സയില്‍ തുടരും എന്നാണ് ഞങ്ങള്‍ കരുതിയത്.എന്നാല്‍ അദ്ദേഹം ഇപ്പോള്‍ അവിടം വിട്ടിരിക്കുന്നു.എന്നാലും ഞങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ അദ്ദേഹം ഇല്ല.” ഗാര്‍ഡിയോള മാധ്യമങ്ങളോട് പറഞ്ഞു.മെസ്സിയെ സൈന്‍ ചെയ്യുന്നതില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജി വളരെ അടുത്ത് എത്തി എന്നും മറ്റ് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

Leave a comment