European Football Foot Ball Top News

മാഞ്ചസ്റ്ററിലേക്ക് കണ്ണും നട്ട് സോള്‍ നിഗ്വസ്‌

August 2, 2021

മാഞ്ചസ്റ്ററിലേക്ക് കണ്ണും നട്ട് സോള്‍ നിഗ്വസ്‌

ഈ സീസണില്‍ പോഗ്ബ എന്ത് ചെയ്യുമെന്ന് യുണൈറ്റഡിന് ഉറപ്പില്ല.പിഎസ്ജി താരത്തിന്‍റെ കാര്യത്തില്‍ ഒരു പ്രത്യേക താല്‍പര്യം കാണിക്കുന്നുണ്ട്.താരനിബിഡമായ പിഎസ്ജി ടീമില്‍ പോഗ്ബ തീര്‍ച്ചയായും ഒരു അലങ്കാരമാവും.എന്നാല്‍ ഈ സീസണില്‍ യുണൈറ്റഡ് കഴിഞ്ഞ കാലങ്ങളിലെ പോലെ അല്ല.ബ്രാന്‍ഡ് ന്യൂ താരങ്ങള്‍ ആയ വരാനേ,സാഞ്ചോ എന്നിവരെ റെഡ് ഡെവിള്‍സ് ടീമില്‍ എടുത്തിട്ടുണ്ട്.

പോഗ്ബയുടെ തീരുമാനം ഡെവിള്‍സ് മാത്രമല്ല ഉറ്റുനോക്കുന്നത്.അതല്റ്റിക്കോ മാഡ്രിഡ്‌ താരം സോള്‍ നിഗ്വസിന്‍റെ കരിയര്‍  പോഗ്ബയുടെ തീരുമാനത്തിന് അനുസരിച് മാറും.പോഗ്ബ ടീം വിട്ടാല്‍ യുണൈറ്റഡ് അതിനു പകരം കാണുന്ന സൈനിംഗ് ആണ് സോള്‍.വെറും 26 വയസ്സ് ഉള്ള താരം യുണൈറ്റഡ് നിരയില്‍ മികച്ച ഒരു കൂട്ടിച്ചേര്‍ക്കല്‍ ആകും.സോളിനെ സൈന്‍ ചെയ്യുന്നതിന്  ലിവര്‍പൂളും  രംഗത്ത് ഉണ്ട് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഇതിനു മുന്നേ റിപ്പോര്‍ട്ട്‌ ചെയ്തിട്ട് ഉണ്ടായിരുന്നു.

Leave a comment