European Football Foot Ball Top News

” പിഎസ്ജി ജേഴ്സിയില്‍ ചാമ്പ്യന്‍സ് ലീഗ് നേടണം “

July 30, 2021

” പിഎസ്ജി ജേഴ്സിയില്‍ ചാമ്പ്യന്‍സ് ലീഗ് നേടണം “

കൈലിയൻ എംബാപ്പെ ലാ ലിഗയിലെ വമ്പൻമാരായ റയൽ മാഡ്രിഡിലേക്ക് പോകുമോ ഇല്ലയോ എന്ന ആശയകുഴപ്പം നിലനില്‍ക്കുമ്പോള്‍ പിഎസ്ജിയുടെ ജേഴ്സിയില്‍ ഒരു വട്ടം ചാമ്പ്യന്‍സ് ലീഗ് നേടണം എന്നതാണ് തന്‍റെ ഏറ്റവും വലിയ ആഗ്രഹം എന്ന് താരം ഈ അടുത്ത് നടന്ന അഭിമുഘത്തില്‍ വെളിപ്പെടുത്തി.

22 കാരൻ പാർക്ക് ഡെസ് പ്രിൻസസിൽ പുതിയ കരാർ ഒപ്പുവെച്ചിട്ടില്ല, അദ്ദേഹത്തിന്റെ നിലവിലെ കരാർ 2022 ലെ വേനൽക്കാലത്ത് അവസാനിക്കും.ഈ സീസണില്‍ താരത്തിനെ റയല്‍ വാങ്ങിയില്ല എങ്കില്‍ അടുത്ത സീസണില്‍ താരം ഒരു ഫ്രീ എജന്റ്റ് ആയാല്‍ പിഎസ്ജിക്ക് താരത്തിനെ വെറുതെ നല്‍കേണ്ടി വരും.താരത്തിന്‍റെ ഭാവി കാര്യത്തില്‍ നിലവില്‍ എന്താണ് സംഭവിക്കുക എന്ന് പറയുക തന്നെ  പ്രയാസം.നെയ്മറും എംബാപ്പെയും ഉണ്ടായിരുന്ന അഭിമുഘത്തില്‍ ആണ് താരം തന്‍റെ ആഗ്രഹം വെളിപ്പെടുത്തിയത്.

Leave a comment