European Football Foot Ball Top News

അര്‍ജന്‍റ്റീന താരത്തിന് വേണ്ടി ബാഴ്സയും ടോട്ടന്‍ഹാമും നേര്‍ക്കുനേര്‍

July 29, 2021

അര്‍ജന്‍റ്റീന താരത്തിന് വേണ്ടി ബാഴ്സയും ടോട്ടന്‍ഹാമും നേര്‍ക്കുനേര്‍

അറ്റലാന്റ ഡിഫെൻഡർ ക്രിസ്റ്റ്യൻ റൊമേറോ യൂറോപ്പിലുടനീളം താൽപ്പര്യം ആകർഷിക്കുന്നതായി വാര്‍ത്തകള്‍.അറ്റലാന്റ ഡിഫെൻഡറിന് വേണ്ടി തല്‍ക്കാലം മാര്‍ക്കറ്റില്‍ നിലവില്‍ ഉള്ളത് ടോട്ടന്‍ഹാം  ആണ്.എന്നാല്‍ താരത്തിന്‍റെ കഴിവില്‍ ആകര്‍ഷിചിരിക്കുകയാണ് സ്പാനിഷ്‌ ഭീമന്മാര്‍ ആയ ബാഴ്സയും.ഈ വാര്‍ത്ത‍ വെളിപ്പെടുത്തിയത് പ്രമുഘ ഇറ്റാലിയന്‍  സ്പോര്‍ട്സ്  മാധ്യമമായ സ്‌പോർടിറ്റാലിയ ആണ്.

23 കാരനായ അർജന്റീന താരത്തിനെ വാങ്ങുന്നത്  ബാഴ്സ വളരെ അധികം ഗൗരവമായി കാണുന്നു.താരത്തിന് വേണ്ടി അവര്‍ 40 മില്യണ്‍ ഡോളര്‍ ബിഡ് ഔദ്യോഗികമായി നല്‍കി എന്നും പറയപ്പെടുന്നുണ്ട്.എന്നാലും അവരുടെ നിലവിലെ സാമ്പത്തിക പ്രശ്നങ്ങള്‍ കണക്കില്‍ എടുത്തു ടോട്ടന്‍ഹാമിനും സാധ്യത കല്‍പ്പിക്കണം.യുവന്ടസില്‍ നിന്നും അറ്റ്ലാന്റയിലേക്ക് ലോണില്‍ വന്ന താരത്തിനെ അവരുടെ ടാര്‍ഗറ്റ് ലിസ്റ്റില്‍ ടോട്ടന്‍ഹാം ഉള്‍പ്പെടുത്തിയിട്ട് കുറെ കാലമായി.

 

 

Leave a comment