Athletics Olympics Top News

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ബോക്‌സർ ആശിഷ് കുമാർ ആദ്യ റൗണ്ടിൽ നിന്ന് പുറത്തായി

July 27, 2021

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ബോക്‌സർ ആശിഷ് കുമാർ ആദ്യ റൗണ്ടിൽ നിന്ന് പുറത്തായി

ഏഷ്യൻ ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവായ ആശിഷ് കുമാർ ബോക്സിംഗ്  മിഡിൽവെയ്റ്റ് മത്സരത്തിൽ  എർബീക്ക് ടുഹെറ്റക്കെതിരെ പരാജയപ്പെട്ടു.രണ്ട് ബോക്സർമാരും ആക്രമണാത്മക സമീപനം സ്വീകരിച്ച് നിരവധി പഞ്ചുകൾ കൈമാറ്റം ചെയ്തതോടെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ, ആശിഷ് കുമാറിന് ചൈന താരത്തില്‍ നിന്നും നിന്നുള്ള ബോഡി ഷോട്ടുകൾ ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ ഓപ്പണിംഗ്  റൗണ്ട്  നഷ്ടമായി.

രണ്ടാം റൗണ്ടില്‍  ആശിഷ് കുമാർ കൂടുതല്‍ ആക്രമിച്ചു കളിച്ച് എങ്കിലും ശ്രദ്ധാലുവായി കളിച്ച ചൈന താരം വീണ്ടും മറ്റൊരു റൌണ്ടും തന്‍റെ പേരിലാക്കി.അവസാന നിമിഷങ്ങളില്‍ ആശിഷ് മികച്ച പ്രകടനം കാഴ്ച്ചവച്ചു എങ്കിലും മുന്നേയുള്ള റൗണ്ട്‌കളുടെ ആധിപത്യം വിധി  ടുഹെറ്റയുടെ പക്കലേക്ക് തിരിഞ്ഞു.രുഷന്മാരുടെ വെൽ‌റ്റർ‌വെയിറ്റ് (69 കിലോഗ്രാം), ഭാരം കുറഞ്ഞ (63 കിലോഗ്രാം) വിഭാഗത്തിൽ നിന്ന് വികാസ് കൃഷനും മനീഷ് കൗശിക്കും ഇതിനു മുന്നേ പുറത്തായിരുന്നു.

 

 

Leave a comment