European Football Foot Ball Top News

കെയിന്‍ ,ഗ്രീലിഷ് എന്നിവരെ ചാക്കിലാക്കാന്‍ സിറ്റി

July 26, 2021

കെയിന്‍ ,ഗ്രീലിഷ് എന്നിവരെ ചാക്കിലാക്കാന്‍ സിറ്റി

മാഞ്ചസ്റ്റര്‍ സിറ്റി മുന്നോട്ട് തന്നെ.എഫ്‌എഫ്‌പി ലംഘനം നടത്തി കോടതി കയറി എങ്കിലും ഈ സമ്മറില്‍ തങ്ങളുടെ ഹോട്ട് ടാര്‍ഗറ്റ് ആയ ഹാരി കെയിന്‍,ജാക്ക് ഗ്രീലിഷ് എന്നിവരെ സൈന്‍ ചെയ്യാന്‍ തന്നെ ആണ് അവര്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് വെളിപ്പെടുത്തി പ്രമുഘ മാധ്യമമായ ദി സണ്‍.

യൂറോയില്‍ ഗ്രീലിഷിനു ആദ്യ ഇലവനില്‍ ഇടം നേടാന്‍ ആയില്ല എങ്കിലും താരം കിട്ടിയ അവസരം മുതലാക്കിയിരുന്നു.കൂടാതെ ഇംഗ്ലണ്ട് ടീമിന് വേണ്ടി മികച്ച പ്രകടനവും കഴ്ച്ചവക്കാന്‍ കേയിനിനു ആയി.കേയിനിനെ വിട്ട് നല്‍കാതിരിക്കാന്‍ ടോട്ടന്‍ഹാം ശ്രമം നടത്തുന്നുണ്ട്. സിറ്റിക്ക് അഗ്യൂറോ പോയ വിടവില്‍ നല്ല ഒരു ഓപ്ഷന്‍ തന്നെ ആയിരിക്കും  ഹാരി കെയിന്‍.ഇരുവര്‍ക്കും വേണ്ടി സിറ്റി ഇറക്കാന്‍ പോകുന്ന തുക 225 മില്യണ്‍ ആണ് !!!!!!!!!!

Leave a comment