European Football Foot Ball Top News

ഗോസന്‍സിനെ സൈന്‍ ചെയ്യാന്‍ യുവന്‍റ്റസ്

July 23, 2021

ഗോസന്‍സിനെ സൈന്‍ ചെയ്യാന്‍ യുവന്‍റ്റസ്

യുവന്റസ് ഇപ്പോഴും അറ്റലാന്റ ഫുൾ ബാക്ക് റോബിൻ ഗോസെൻസിനെ സൈന്‍ ചെയ്യുന്നതിനായി ഏറെ താല്‍പര്യം കാണിക്കുന്നു എന്ന് കാല്‍സിമെര്‍ക്കാട്ടോ വെളിപ്പെടുത്തി. ജര്‍മന്‍ താരം ഈ കഴിഞ്ഞ യൂറോ ടൂര്‍നമെന്റില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. പോര്‍ച്ചുഗലിനെതിരെയുള്ള മത്സരത്തില്‍ താരം ജര്‍മന്‍ ഗോളുകളില്‍ എല്ലാം തന്‍റെ   വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

അറ്റാക്കിംഗ് എബിലിറ്റി മാത്രമല്ല 27 വയസുള്ള താരത്തിന്  ഡിഫണ്ടിംഗിലും നല്ല പോലെ പ്രവീണ്യം ഉണ്ട്.തങ്ങളുടെ ജേഴ്സിയില്‍ മികച്ച സേവനം നടത്തിയ താരത്തിനെ കുറഞ്ഞ വിലക്ക് നല്‍കാന്‍ കഴിയില്ല എന്ന് അറ്റ്ലാന്റ ഇതിനകം വെളിപ്പെടുത്തിയിരുന്നു.താരത്തിന് വേണ്ടി യുവന്റസ് 35 മില്യണ്‍ ചിലവാക്കാന്‍ തയ്യാറാണ്. അത്ലാന്റ്റയുടെ അടുത്ത് പ്രഥമ ബിഡ് അടുത്ത് തന്നെ യുവന്റസ് നല്‍കും എന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

 

Leave a comment