Athletics Olympics Top News

ടോക്കിയോ ഒളിമ്പിക്ക്സ് ; ഉദ്ഘാടന ചടങ്ങിനായി ഇന്ത്യയെ പ്രതിനിതീകരിക്കാന്‍ 19 അത്‌ലറ്റുകളും ആറ് ഉദ്യോഗസ്ഥരും

July 23, 2021

ടോക്കിയോ ഒളിമ്പിക്ക്സ് ; ഉദ്ഘാടന ചടങ്ങിനായി ഇന്ത്യയെ പ്രതിനിതീകരിക്കാന്‍ 19 അത്‌ലറ്റുകളും ആറ് ഉദ്യോഗസ്ഥരും

ടോക്കിയോ 2020 ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിതീകരിച്ച് കൊണ്ട് ഇരുപത്തിയഞ്ച് അംഗങ്ങൾ പരിപാടിയില്‍ അണിനിരക്കും.വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന പരിപാടിയില്‍ ടെന്നീസ് താരം  അങ്കിത റെയ്‌നയെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മണിക ബാത്രയും ശരത് കമാൽഫ്രോം ടേബിൾ ടെന്നീസ് ടീമും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഐ‌എ‌എ സെക്രട്ടറി ജനറൽ രാജീവ് മേത്ത ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

ആറ് ഇന്ത്യൻ ഉദ്യോഗസ്ഥർക്കൊപ്പം എട്ട് ബോക്‌സർമാരിൽ അമിത്, ആശിഷ് കുമാർ, മേരി കോം എന്നിവരും പങ്കെടുക്കും.അതേസമയം, മേരി കോമിനൊപ്പം പതാകവാഹകനായതിനാൽ മുകളിൽ പറഞ്ഞ കായികതാരങ്ങൾക്കൊപ്പം ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻ‌പ്രീത് സിങ്ങും ഉണ്ടാകും.ടോക്കിയോ 2020 ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ  ആര്‍ച്ചര്‍,ഷൂട്ടർമാർ, ഷട്ട്ലർമാർ, ഹോക്കി കളിക്കാർ (മൻ‌പ്രീത് ഒഴികെ) എന്നിവരും പങ്കെടുക്കില്ല.

Leave a comment