Uncategorised

വെര്‍ണറിനെ വിറ്റ് കാശാക്കാന്‍ ചെല്‍സി

July 20, 2021

വെര്‍ണറിനെ വിറ്റ് കാശാക്കാന്‍ ചെല്‍സി

ഹാലാൻഡ് ബിഡ് ഫണ്ടിനായി ജർമ്മൻ സ്‌ട്രൈക്കർ ടിമോ വെര്‍നറിനെ  വിൽക്കാൻ ചെല്‍സി.ഈ വാര്‍ത്ത‍ നല്‍കിയത് സ്കൈ ജര്‍മനി ആണ്.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തന്റെ ആദ്യ സീസണ്‍ പൂര്‍ത്തിയാക്കിയ താരത്തിനു ഒരു സ്യൂട്ടറെ കണ്ടെത്താൻ ബ്ലൂസ് നിരവധി മുൻനിര യൂറോപ്യൻ ക്ലബ്ബുകളോട് ആവശ്യപ്പെടുന്നു.

 

താരത്തിനെ കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിന്‍റെ മോശം ഫിനിഷിംഗ് കാരണം പലരും വിമര്‍ശിച്ചിരുന്നു.ടൂഷല്‍ വെര്‍ണറിന്റെ രക്ഷക്ക് എത്തി എങ്കിലും ഈ യൂറോയില്‍ ജര്‍മനിക്ക് വേണ്ടി നല്ല ഒരു പ്രകടനം കാഴ്ച്ചവക്കാന്‍ അദ്ദേഹത്തിനെ കൊണ്ട് കഴിഞില്ല.എര്‍ലിംഗ് ഹാലണ്ടിനു പിന്നില്‍ പല ക്ലബുകളും നടന്നിരുന്നു എങ്കിലും നിലവില്‍ ചെല്‍സി മാത്രമാണ് അദ്ദേഹത്തെ വിടാതെ പിന്തുടരുന്നത്.എന്നാല്‍ വെര്‍ണറിന് ഒരു ബയറെ കണ്ടെത്തുക ചെല്‍സിക്ക് വലിയ ഒരു പണി തന്നെ ആണ്.

Leave a comment