European Football Foot Ball Top News

ജിരൂഡില്‍ മാല്‍ഡിനിക്ക് ഉറച്ച വിശ്വാസം

July 15, 2021

ജിരൂഡില്‍ മാല്‍ഡിനിക്ക് ഉറച്ച വിശ്വാസം

ഒലിവിയർ  ജിറൂഡ്  എസി മിലാന്‍  ക്ലബിലേക്കുള്ള നീക്കം വ്യാഴാഴ്ച പൂർത്തിയാക്കുമെന്ന്  ടെക്‌നിക്കൽ ഡയറക്ടർ പൗലോ മാൽഡിനി സ്ഥിരീകരിച്ചു.കഴിഞ്ഞയാഴ്ച ഫ്രഞ്ച് സ്‌ട്രൈക്കർക്കായി 2 മില്യൺ ഡോളറുമായി  സീരി  എ ടീം ചെൽസിയുമായി ധാരണയിലെത്തി.34 വയസുകാരൻ മിലാനിലേക്ക് ഒരു മെഡിക്കൽ പരിശോധനയ്ക്ക് പോയിട്ട് ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

അവൻ വളരെ വിശ്വസനീയമായ കളിക്കാരനാണ്, അദ്ദേഹത്തെപ്പോലുള്ള പരിചയസമ്പന്നരായ കളിക്കാരെ ഞങ്ങള്‍ക്ക് ആവശ്യം ഉണ്ട്.പരിചയ സമ്പനത്ത ഉള്ള അദ്ദേഹത്തിനെ പോലൊരു ആളെ ഞങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.സീരി എ ല്‍ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ടീമാണ് ഞങ്ങൾ.”മാല്‍ഡിനി DAZN നോട് പറഞ്ഞു.ഇത് മാത്രമല്ല ഒരു യുവ സ്ട്രൈക്കറേയും  ഉടനെ ടീമില്‍ എത്തിക്കും എന്ന് മാല്‍ഡിനി വെളിപ്പെടുത്തിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *