European Football Foot Ball Top News

കസിയസ് പോരാ,റൗള്‍ ഒരു ചതിയന്‍ ; പേരെസിന്റെ ഓഡിയോ പുറത്ത്

July 13, 2021

കസിയസ് പോരാ,റൗള്‍ ഒരു ചതിയന്‍ ; പേരെസിന്റെ ഓഡിയോ പുറത്ത്

മുന്‍ റയല്‍ താരങ്ങള്‍ ആയ കസിയസ് റൗള്‍ എന്നിവരെ കുറ്റം പറയുന്ന  പേരെസിന്‍റെ ഓഡിയോ പുറത്ത്.ഇത് നടന്നത് വളരെ പണ്ടാണ്.പേരെസിന്റെ ആദ്യ പ്രസിഡന്‍സി കാലയളവില്‍ ആണ് അദ്ദേഹം ഇരുവരെ കുറിച്ചും പറഞ്ഞത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

 

കസിയസ് റയലില്‍ കളിക്കാന്‍ യോഗ്യത ഇല്ലാത്തവന്‍ ആണ് എന്നും അദ്ദേഹത്തിനെ ആദ്യ ടീമില്‍ ഉള്‍പ്പെടുത്തിയത് വലിയ തെറ്റ് ആണ് എന്നും പെരെസ് പറഞ്ഞു.റൗള്‍ തന്‍റെ ലാഭത്തിന് വേണ്ടി പലതും ചെയ്യുന്നു എന്നും റയല്‍ മാഡ്രിഡ്‌ എന്ന ക്ലബ്‌ തന്‍റെ ആണ് എന്ന ഭാവവും റൌളിനു ഉണ്ട് എന്ന് പെരെസ് പറഞ്ഞു.2006 ലെ ഓഡിയോ ഇപ്പോള്‍ വന്നിരിക്കുന്നത് തന്‍റെ സൂപ്പര്‍ ലീഗ് എന്ന പദ്ധതിയുമായുള്ള ചിലരുടെ കണ്ണുകടി ആണ് എന്നും അദ്ദേഹം പറഞ്ഞു.ഇതിനെ നിയമപരമായി നേരിടും എന്നും അദ്ദേഹം വ്യക്തമാക്കി.

Leave a comment