European Football Foot Ball Top News

അതല്റ്റിക്കോ മാഡ്രിഡില്‍ കരിയര്‍ തുടങ്ങാന്‍ പോകുന്ന ഡേ പോള്‍ ത്രില്ലില്‍ ആണ്

July 13, 2021

അതല്റ്റിക്കോ മാഡ്രിഡില്‍ കരിയര്‍ തുടങ്ങാന്‍ പോകുന്ന ഡേ പോള്‍ ത്രില്ലില്‍ ആണ്

അഞ്ചുവർഷത്തെ കരാർ പ്രകാരം 42  മില്യൺ ഡോളർ എന്ന തുകക്ക് അഡ്‌ലെറ്റിക്കോ മാഡ്രിഡ് ഉഡ്രിനീസിൽ നിന്ന് റോഡ്രിഗോ ഡി പോളിനെ സൈന്‍ ചെയ്തതായി ക്ലബ് സ്ഥിരീകരിച്ചു. അർജന്റീന ഇന്റർനാഷണൽ റോജിബ്ലാങ്കോസിൽ 2026 വരെ തുടരുന്ന കരാറില്‍ ആണ് സൈന്‍ ചെയ്തത്.താരത്തിന്‍റെ കോപയിലെ പ്രകടനം ശ്രദ്ധേയം ആയിരുന്നു.

“ഞാൻ വളരെ സന്തോഷവാനാണ്, ഞാൻ ഒരു ചാമ്പ്യന്‍ ടീമില്‍ അംഗം ആവാന്‍ പോകുന്നു. സിമിയോണിയുടെ  കീഴിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. അത് വഹിക്കുന്ന ഉത്തരവാദിത്തത്തെക്കുറിച്ച് എനിക്ക് ബോധമുണ്ട്.എന്റെ ഫുട്ബോൾ ജീവിതത്തില്‍ ഇത് ഒരു വലിയ ഘട്ടമാണ്.സ്പാനിഷ് ഫുട്ബോളിലെ എന്റെ അനുഭവം കാരണം, അറ്റ്ലാറ്റിക്കോ ഡി മാഡ്രിഡിനെ എനിക്ക് നന്നായി അറിയാം.”അദ്ദേഹം ക്ലബില്‍ എത്തിയതിന് ശേഷം തന്റെ മനസ്സ് തുറന്നു.

Leave a comment