European Football Foot Ball Top News

ഇംഗ്ലണ്ടിന്റെ യൂറോ തോല്‍വിയെ കളിയാക്കി ന്യൂസ്ലാന്‍ഡ്‌ ക്രിക്കറ്റ് താരങ്ങള്‍

July 13, 2021

ഇംഗ്ലണ്ടിന്റെ യൂറോ തോല്‍വിയെ കളിയാക്കി ന്യൂസ്ലാന്‍ഡ്‌ ക്രിക്കറ്റ് താരങ്ങള്‍

ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന യൂറോ 2020 ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇറ്റലി യൂറോപ്യൻ ചാമ്പ്യന്മാരായി.ഇറ്റലി ചാമ്പ്യന്മാര്‍ ആയതിന് ശേഷം ലോകം മുഴുവന്‍ ഇറ്റലിയെ അംഗീകരിക്കുന്നതിന് പകരം ഇംഗ്ലണ്ടിനെ കളിയാക്കുകയാണ് ചെയ്തത്.അതിനുള്ള പ്രധാന കാരണം അവരുടെ ആരാധകരുടെ മോശം പ്രവര്‍ത്തിയാണ്.

ഇതിനിടയിൽ, ന്യൂസിലാന്റ് ക്രിക്കറ്റ് താരങ്ങളായ ജിമ്മി നീഷാമും സ്കോട്ട് സ്റ്റൈറിസും ഇംഗ്ലണ്ട് ഫുട്ബോൾ ടീമിനെ അവരുടെ യൂറോ തോല്‍‌വിയേ ചൊല്ലി കളിയാക്കുകയുണ്ടായി.കൂടുതല്‍ പാസ് നല്‍കിയ ടീം ജയിക്കണം എന്നും എന്തിനായിരുന്നു പെനാല്‍ട്ടി എന്നുമായിരുന്നു നീഷം ചോദിച്ചത്.കോര്‍ണര്‍ കൂടുതല്‍ ലഭിച്ച ഇംഗ്ലണ്ട് ടീം വിജയം അര്‍ഹിക്കുന്നു എന്നും മുന്‍ ന്യൂസ്ലാണ്ട് താരം സ്കോട്ട് സ്റൈറിസ് ട്വീറ്റ് ചെയ്തു.2019 വേര്‍ഡ്‌ കപ്പില്‍ കൂടുതല്‍ ബൌണ്ടറി നേടി എന്നത് മൂലം ഇംഗ്ലണ്ടിനെതിരെ ന്യൂസ് ലാണ്ടിന് കിരീടം നഷ്ട്ടപ്പെട്ടിരുന്നു.

Leave a comment