Epic matches and incidents Foot Ball Top News

ഹാരി കെയ്ൻ്റെ പേര് നൽകി സ്കൂൾ

July 11, 2021

author:

ഹാരി കെയ്ൻ്റെ പേര് നൽകി സ്കൂൾ

ഇംഗ്ലണ്ട് ക്യാപ്റ്റന് അപൂർവ ബഹുമതി. യൂറോ കപ്പ് സെമിയിൽ ഡെൻമാർക്കിനെ തകർത്ത് ഇംഗ്ലണ്ട് സെമി ഫൈനലിൽ എത്തിയതിനു പിന്നാലെ തങ്ങളുടെ സ്കൂളിന് ക്യാപ്റ്റൻ ഹാരി കെയ്ൻ്റെ പേര് നൽകി ആദരവ് പ്രകടിപ്പിച്ച് ഇംഗ്ലണ്ടിലെ ഒരു സ്കൂൾ.

കിങ്സ് ലിന്നിലെ പർക്കവെയിലെ ഹോവർഡ് ജൂനിയർ സ്കൂൾ അധികൃതർ ആണ് പേര് മാറ്റി ഹാരി കെയ്ൻ ജൂനിയർ സ്കൂൾ എന്നാക്കിയത്.
യൂറോയുടെ ചരിത്രത്തിൽ ആദ്യമായിട്ടണ് ഇംഗ്ലണ്ട് ഫൈനലിൽ എത്തുന്നത്. അതിൽ തങ്ങളുടെ ക്യാപ്റ്റൻ്റെ പങ്ക് വളരെ വലുതാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടിയ മിന്നും പ്രകടനമാണ് സ്കൂളിന് അദേഹത്തിൻ്റെ പേരിടാൻ കാരണമായത്.

Leave a comment