Foot Ball Top News

മരിയയുടെ ഗോളില്‍ അര്‍ജന്‍ട്ടീനക്ക് ലീഡ്

July 11, 2021

മരിയയുടെ ഗോളില്‍ അര്‍ജന്‍ട്ടീനക്ക് ലീഡ്

കോപ ഫൈനല്‍ മത്സരത്തില്‍ പകുതി സമയത്തിന് പിരിയുമ്പോള്‍ ഒരു ഗോളിന് ലീഡില്‍ അര്‍ജന്‍റ്റീന.22 ആം മിനുട്ടില്‍ എയ്ന്‍ജല്‍ ഡി മരിയ നേടിയ ഗോളില്‍ ആണ് അര്‍ജന്‍റ്റീന ലീഡ് നേടിയത്.ഡേ പോള്‍ ആണ് അസിസ്റ് നല്‍കിയത്.പൊതുവേ രണ്ടാം പകുതിയില്‍ മാത്രം കളത്തില്‍ ഇറങ്ങുന്ന ഡി മരിയ ആദ്യ ഇലവനില്‍ ഇറക്കിയ സ്കാലോനിയുടെ തന്ത്രം ഫലം കണ്ടു എന്ന് വേണം പറയാന്‍.

റൈറ്റ് വിങ്ങിലൂടെ സ്ഥിരമായി ബ്രസീലിയന്‍ ഗോള്‍ പോസ്റ്റില്‍ അപകടം സൃഷ്ട്ടിക്കാന്‍ ഡി മരിയക്ക് കഴിയുന്നുണ്ട്.ഗോള്‍ വീണതിനു ശേഷം കൂടുതല്‍ ഉത്സുകര്‍ ആയിട്ടാണ് ബ്രസീല്‍ കളിക്കുന്നത്.പലപ്പോഴും അര്‍ജന്‍റ്റയിന്‍ ഡിഫന്‍സില്‍ വിള്ളല്‍ സൃഷ്ട്ടിക്കാന്‍ ബ്രസീലിനു നിഷ്പ്രയാസം കഴിയുന്നു.രണ്ടാം പകുതിയില്‍  കൂടുതല്‍ നാശം വിതക്കുന്ന ബ്രസീലിയന്‍ പടയെ ആയിരിക്കും അര്‍ജന്‍ട്ടീനക്ക് നേരിടേണ്ടി വരുക.

Leave a comment

Your email address will not be published. Required fields are marked *