Epic matches and incidents European Football Foot Ball Top News

ലാലിഗ മത്സരങ്ങൾ ഇനി മുതൽ ടിവി യിലും

July 8, 2021

author:

ലാലിഗ മത്സരങ്ങൾ ഇനി മുതൽ ടിവി യിലും

സ്പെയിൻ.ലാലിഗ മത്സരങ്ങളുടെ സംപ്രേഷണാവകാശം ഫേസ്ബുക്കിൻ്റെ കൈയിൽ നിന്ന് തിരിച്ച് പിടിച്ച് ടെലിവിഷൻ . 2018 മുതൽ സോണിയുടെ കൈയിൽ നിന്ന് ഫേസ്ബുക്ക് സംപ്രേഷണാവകാശം സ്വന്തമാക്കിയത് മുതൽ ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്.

അടുത്ത സീസൺ മുതൽ ലാലിഗ മത്സരങ്ങലുടെ സംപ്രേക്ഷണാവകാശം ടെലിവിഷനിൽ ഉണ്ടാകും എന്ന സന്തോഷ വാർത്തയാണ് ഫുട്ബോൾ ആരാധകരെ തേടിയെത്തുന്നത്. റിലയൻസ് ഇൻഡസ്ട്രിയുടെ ഉടമസ്ഥതയിലുള്ള നെറ്റ്‌വർക്ക് 18 , അമേരിക്കൻ കമ്പനി ആയ വയകോം എന്നിവർ ഒരുമിച്ച് ചേരുന്ന വയാകോം 18 ആണ് ഇന്ത്യയിൽ ലാലിഗ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Leave a comment