താൻ കളിച്ചതിൽ വച്ച് ഏറ്റവും കഠിനമായ കളി എന്ന് ബോന്നൂച്ചി
യൂറോ 2020 ഫൈനലിൽ അസുരി തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്തപ്പോൾ സ്പെയിനുമായുള്ള ഏറ്റുമുട്ടൽ താൻ കളിച്ചതിൽ വച്ച് ഏറ്റവും കഠിനമായ കളിയാണെന്ന് ഇറ്റലി പ്രതിരോധ താരം ലിയനാർഡോ ബോന്നൂച്ചി സമ്മതിച്ചു.ഷൂട്ട്‌ഔട്ടില്‍ വിജയം നേടിയ ഇറ്റലി ഇനിയുള്ള സെമിഫൈനലില്‍ വിജയം നേടുന്ന ടീമിനെ നേരിടും.
“ഞാൻ ഇതുവരെ കളിച്ചതിൽ വച്ച് ഏറ്റവും കഠിനമായ കളിയാണിത്.ഞാൻ സ്പെയിനെ അഭിനന്ദിക്കുന്നു,പക്ഷേ ഈ ഇറ്റലി പല കഠിനമായ വഴികളിലൂടെ പോയത് ആണ്. വിജയിക്കാനുള്ള ആര്‍ത്തി ഞങ്ങള്‍ക്ക് വേണ്ടുവോള്ളം ഉണ്ട്.എപ്പോഴും കഠിനമായി നേടുന്ന വിജയത്തിന് മാധുര്യം കൂടും.ഇനി ഒരു വിജയം കൂടിയേ വേണ്ടൂ.ഞങ്ങളുടെ സ്വപ്നതുല്യമായ മുന്നേറ്റം ചെന്നവസാനിക്കുന്നത് യൂറോ ഫൈനലില്‍ ആണ്.ഇപ്പോള്‍ അതില്‍ മാത്രമേ ഞങ്ങളുടെ ശ്രദ്ധ ഉള്ളൂ.” അദ്ദേഹം RAI സ്‌പോർട്ടിനോട് പറഞ്ഞു.






































