Cricket-International legends Top News

ക്യാപ്റ്റൻ കൂൾ നാൽപതിൻ്റെ നിറവിൽ

July 7, 2021

author:

ക്യാപ്റ്റൻ കൂൾ നാൽപതിൻ്റെ നിറവിൽ

ഇന്ത്യ കണ്ട, ലോകം കണ്ട, എക്കാലത്തെയും മികച്ച ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ, ബാറ്റ്സ്മാൻ എന്ന വിശേഷണമുള്ള ധോണിക്ക് ഇന്ന് 40അം പിറന്നാൾ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും ലോകമൊട്ടാകെ വൻ ആരാധക പിന്തുണ ആണ് ധോണിയ്‌ക്കുള്ളത്.

ധോണിയുടെ കീഴിൽ ടീം ഇന്ത്യ ഒരുപാട് നേട്ടങ്ങൾ കൈ വരിച്ചിട്ടുണ്ട്. ഇന്ത്യൻ ആരാധകരുടെ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ക്യാപ്റ്റൻ കൂൾ എന്ന് വിളിപ്പേരുള്ള ധോണിയുടെ ഫിനിഷിങ് സ്റ്റൈൽ സിക്സർ ഇന്നും ആരാധകരുടെ മനസ്സിൽ ഒരു കുളിരുള്ള ഓർമയാണ്.

കിരീടം വെക്കാത്ത രാജാവായി കരിയർ അവസാനപ്പിക്കേണ്ടി വരുമായിരുന്ന ക്രിക്കറ്റിലെ ദൈവം എന്ന് കരുതപ്പെടുന്ന സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർക്ക് ഒരു ലോക ചാമ്പ്യൻ പട്ടം നേടി കൊടുക്കാൻ ധോണിയുടെ കീഴിലുള്ള ഇന്ത്യൻ സംഘത്തിനാണ് കഴിഞ്ഞത്.

ലോകത്തിലെ തന്നെ കായിക വരുമാനമുള്ള ഒരു ക്രിക്കറ്റർ കൂടി ആണ് ധോണി. 2007 T20 ലോക കപ്പ് വിജയതോടെ ആരംഭിച്ച ധോനി ഇന്ത്യൻ നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോൾ ഏകദിന ലോകകപ്പ് , T20 ലോക കപ്പ്, ചാമ്പ്യൻസ് ട്രോഫി എല്ലാം ഇന്ത്യക്ക് സ്വന്തമായിരുന്നു. ഐ സി സി യുടെ മൂന്ന് പ്രധാനപ്പെട്ട കിരീടം നേടിയ ലോകത്തിലെ ഏക ക്യാപ്റ്റൻ ആണ് ധോണി.

Leave a comment