European Football Foot Ball Top News

പിയാനിക്കിനെ യുവന്റസ് കൈവിടുന്നു ???

July 6, 2021

പിയാനിക്കിനെ യുവന്റസ് കൈവിടുന്നു ???

തന്‍റെ പ്രിയപ്പെട്ട ഗുരുവായ അലെഗ്രി യുവന്റസിലേക്ക് തിരിച്ചെത്തിയപ്പോള്‍ പിയാനിക്കിന് നേരിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.അദ്ദേഹത്തിന്‍റെ കരീര്‍ ബാഴ്സയില്‍ തകര്‍ന്ന് ഇരിക്കവേ നല്ലൊരു ക്ലബ് നോക്കി കൊണ്ടിരിക്കുകയാണ് ബോസ്നിയന്‍ മിഡ്ഫീല്‍ഡര്‍.തന്‍റെ പ്രിയപ്പെട്ട ക്ലബ് ആയ  യുവന്റസില്‍ മറ്റൊരു കരിയര്‍ സ്പെലിന് പിയാനിക്ക് വളരെ ആഗ്രഹിക്കുന്നുണ്ട്.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പിയാനിക്കിനെ സൈന്‍ ചെയ്യുന്നതിനുള്ള ഒരു നീക്കവും യുവന്റസ് നടത്തിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.അവര്‍ യുവ താരമായ മാനുവൽ ലോക്കറ്റെല്ലിയെ ആണ് തങ്ങളുടെ മിഡ്ഫീല്‍ഡ് സൈനിംഗ് ആയി യുവന്റസ് കാണുന്നത്.താരത്തിനെ സൈന്‍ ചെയ്യുന്നതിന് സസ്സുവോളോയുമായി പുതിയ മീറ്റിംഗ്  അവര്‍  ഷെഡ്യൂൾ ചെയ്തു എന്ന് പ്രമുഘ ഫുട്ബോള്‍ മാധ്യമ പ്രവര്‍ത്തകന്‍ ആയ ഫാബ്രിസിയോ റോമാനോ ട്വീറ്റ് ചെയ്തു.

Leave a comment