European Football Foot Ball Top News

ഹോളണ്ട് യൂറോയില്‍ നിന്ന് പുറത്തായി എങ്കിലും ഡെൻസൽ ഡംഫ്രീസും ഡോണെൽ മാലനും യുറോപ്പില്‍ വന്‍ ഡിമാന്‍റ്

July 5, 2021

ഹോളണ്ട് യൂറോയില്‍ നിന്ന് പുറത്തായി എങ്കിലും ഡെൻസൽ ഡംഫ്രീസും ഡോണെൽ മാലനും യുറോപ്പില്‍ വന്‍ ഡിമാന്‍റ്

സ്റ്റാർ ജോഡികളായ ഡെൻസൽ ഡംഫ്രീസും ഡോണെൽ മാലനും സമീപഭാവിയിൽ ക്ലബ് വിടാൻ സാധ്യതയുണ്ടെന്ന് പി‌എസ്‌വി ഹെഡ് കോച്ച് റോജർ ഷ്മിഡ്.യൂറോ 2020 ൽ ഈ ജോഡി നെതർലാൻഡ്‌ ജേഴ്സിയില്‍ മികച്ച ഫോമില്‍ കളിച്ചിരുന്നു.ഇതുമൂലം താരങ്ങളെ യുറോപ്പില്‍ ഉടനീളം പല ക്ലബുകളും സൈന്‍ ചെയാന്‍ താല്പര്യപ്പെടുന്നുണ്ട്.

ഹോളണ്ട് യുറോയില്‍ പെട്ടെന്ന് പുറത്തായി എങ്കിലും ഡംഫ്രീസിന് ഇന്റർ, ബയേൺ മ്യൂണിക്ക് , എവർട്ടൺ എന്നിവയുമായി വാര്‍ത്തകള്‍ സൃഷ്ട്ടിച്ചപ്പോള്‍  അതേസമയം ബോറൂസിയ ഡോർട്മണ്ട്, ലിവർപൂൾ എന്നിവയുടെ റഡാറിലാണ് മാലെൻ.ആൽ‌ജിമീൻ ഡാഗ്‌ബ്ലാഡിനോട് സംസാരിച്ച ഷ്മിത്ത് ഇരുവരും ഇനി പിഎസ്വി ഗ്രൌണ്ടിലേക്ക് തിരിച്ചു വരുമെന്ന് തനിക്ക് തോന്നുന്നില്ല എന്ന് പറഞ്ഞു.ജാഡന്‍ സാഞ്ചോക്ക് പകരം ഒരു താരത്തിനെ വാങ്ങുന്നതിന് ഉള്ള തത്രപ്പാടില്‍ ആണ് ഡോര്‍ട്ടുമുണ്ട്.മാലെന്‍ അവരുടെ പ്രൊഫൈലിനു പറ്റിയ താരം ആണ്.

 

Leave a comment