legends Top News

ഇൻസ്റ്റാഗ്രാമിലെ കോടീശ്വരനായി കോഹ്‌ലി, ഒന്നാമത് റൊണാൾഡോ

July 3, 2021

author:

ഇൻസ്റ്റാഗ്രാമിലെ കോടീശ്വരനായി കോഹ്‌ലി, ഒന്നാമത് റൊണാൾഡോ

ഇൻസ്റ്റാഗ്രാമിൽ ഇപ്പോ ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള കായിക താരമാണ് പോർച്ചുഗലിൻ്റെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. 31 കോടിയോളം പേരാണ് ഇൻസ്‌റ്റയിൽ റൊണാൾഡോയെ പിന്തുടരുന്നത്. അത് കൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ റോണോ ഇടുന്ന ഓരോ പ്രമോഷണൽ പോസ്റ്റിനും കോടികൾ ആണ് താരത്തിൻ്റെ കയ്യിൽ എത്തുന്നത്.

ഓരോ പ്രമോഷണൽ പോസ്റ്റിനും 11 കോടിയിൽ പരം രൂപയാണ് റൊണാൾഡോ സ്വന്തമാക്കുന്നത് എന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ മാനേജ്മെൻ്റ് സ്ഥാപനമായ ഹൂപ്പർ എച്ച് ക്യു റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും പട്ടികയിൽ പത്തൊൻപതാം സ്ഥാനത്ത് നിൽകുന്നു. 13.2 കോടി പേർ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്ന കോലിയുടെ ഓരോ പ്രമോഷണൽ പോസ്റ്റിനും കൈയിലെത്തുക അഞ്ച് കോടി രൂപയാണ്. വിവിധ മേഖകളിൽ പ്രവർത്തിക്കുന്ന 395 പേരുടെ പട്ടികയാണ് ഹൂപർ പ്രസിദ്ധികരിച്ചത്.

Leave a comment