Foot Ball Top News

സെമിയില്‍ പെറുവിന് എതിരാളി ബ്രസീല്‍

July 3, 2021

സെമിയില്‍ പെറുവിന് എതിരാളി ബ്രസീല്‍

90 മിനിറ്റിനുശേഷം 3-3 ന് അവസാനിച്ച ആക്ഷൻ പായ്ക്ക് മത്സരത്തെ തുടർന്ന് പെറു പെനാൽറ്റിയിൽ പരാഗ്വേയെ 4-3ന് പരാജയപ്പെടുത്തി കോപ അമേരിക്ക സെമിഫൈനലിലേക്ക് കടന്നു.പെറു സെമിയില്‍ ബ്രസീലിനെ നേരിടും.

മത്സരം തുടങ്ങി  പത്താം മിനിറ്റിൽ ഗുസ്താവോ ഗോമസ് പരാഗ്വേയെ മുന്നിലെത്തിച്ചെങ്കിലും ഗിയാൻലൂക്ക ലപാഡുലയുടെ രണ്ട് ഗോളുകൾ പെറുവിന് മേൽക്കൈ നൽകി.പിന്നീട് ഇരു കൂട്ടരും ജയപരാജയം കണ്ട മത്സരത്തില്‍ ഇരു ടീമുകള്‍ക്കും റെഡ് കാര്‍ഡ്‌ കണ്ടു ഓരോ താരത്തിനെ നഷ്ട്ടമായി.എക്സ്ട്രാ ടൈമിനോട്‌ മത്സരം അടുക്കുമ്പോള്‍ 90 ആം മിനുട്ടില്‍ ഗോള്‍ നേടി  കൊണ്ട് ഗബ്രിയേല്‍ അവലോസ് പരഗ്വെയേയുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തി.ആദ്യ നാല് അവസരങ്ങളില്‍ ഇരു ടീമുകളും  മൂന്നു ഗോള്‍ നേടി എന്നാല്‍ അവസാന അവസരത്തില്‍ പെറു ഗോളാക്കി മാറ്റിയതോടെ ജയം  പെറുവിനു സ്വന്തം.

Leave a comment