European Football Foot Ball Top News

ബെല്‍ജിയത്തിനു ഇറ്റലിയുടെ ചാലെഞ്ച്

July 2, 2021

ബെല്‍ജിയത്തിനു ഇറ്റലിയുടെ ചാലെഞ്ച്

യൂറോ 2020 ക്വാർട്ടർ ഫൈനലിൽ ബെൽജിയം ഇറ്റലിയുമായി ഏറ്റുമുട്ടുന്നു.രണ്ട് കോണ്ടിനെന്റൽ  ഹെവി വെയ്റ്റുകൾ ഏറ്റുമുട്ടുന്നതിനാല്‍ മത്സരത്തില്‍ തീ പാറുമെന്ന് ഉറപ്പ്.മ്യൂണിക്കില്‍ നാളെ രാവിലെ  ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.ബെൽജിയം ഫിഫ റാങ്കിംഗ് പ്രകാരം  നിലവിൽ ലോക ഒന്നാം നമ്പർ റാങ്കിലാണ്, എങ്കില്‍ 31 കളികളിൽ തോൽവിയറിയാതെ പുതിയ ദേശീയ റെക്കോർഡ് സൃഷ്ട്ടിക്കുന്നതില്‍ ഇറ്റലി വിജയം നേടി.

കെവിൻ ഡി ബ്രൂയിനും ക്യാപ്റ്റൻ ഈഡൻ ഹസാർഡും പോർച്ചുഗലിനെതിരെ പരിക്കുകളോടെ കളം വിട്ടിരുന്നു.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ഇവര്‍ ആദ്യ ഇലവനില്‍ ഇറങ്ങാന്‍ ഉള്ള സാധ്യത വളരെ കുറവ് ആണ്.ഇരുവര്‍ക്കും പരിക്കുകള്‍ വലിയ കാര്യത്തില്‍ അല്ലാത്തതിനാല്‍ ഇരുവരേയും   സൂപ്പര്‍ സബായി  ബെല്‍ജിയം വിനിയോഗിചേക്കും.

 

Leave a comment